കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂര്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ് നല്കി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ തുടര്‍ നടപടികളിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. കൊച്ചിയിലെ ഇഡി ഓഫീസില്‍ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം സമന്‍സ് ലഭിച്ചിട്ടില്ലെന്നാണ് എംഎം വര്?ഗീസ് പറയുന്നത്. കരുവന്നൂര്‍ കേസില്‍ നേരത്തെ മൂന്നു തവണ എംഎം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടിയുടെ അറിവോടുകൂടിയാണ് ബിനാമി അക്കൗണ്ടുകള്‍ ബാങ്കില്‍ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കള്‍ ഇടപെടല്‍ നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. എങ്ങനെയാണ് അക്കൗണ്ടുകള്‍ ബാങ്കിലെത്തിയതെന്ന് ഈ ഫണ്ടുകള്‍ വഴി ഏതെങ്കിലും തരത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
കരുവന്നൂര്‍ കേസില്‍ ആദ്യ ഘട്ട കുറ്റപത്രം ഇഡി നല്‍കിയിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ കടുത്ത നടപടികളിലേക്ക് ഇഡി കടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് എംഎം വര്?ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നത്. കേസില്‍ കൂടുതല്‍ നേതാക്കളെ നോട്ടീസ് നല്കി വിളിച്ചുവരുത്തിയേക്കുമെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭ്യമാകുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."