കട്ടിലു കൊണ്ടുപോയവരെ കള്ളന്മാരെന്നു വിളിച്ചാന്‍ മല്യയെ എന്തു വിളിക്കുമെന്ന് രാഹുല്‍
അഹമദാബാദ്: കട്ടിലു കൊണ്ടുപോയ പാവങ്ങളായ കര്‍ഷകരെ കള്ളന്മാരെന്നു വിളിച്ചാല്‍ കോടികള്‍ മുക്കിയ മല്യയെ എന്തു വിളിക്കുമെന്ന് രാഹുല്‍ഗാന്ധി. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്ന രാഹുലിന്റെ മഹായാത്ര പരിപാടിയില്‍ പങ്കെടുത്ത കര്‍ഷകര്‍ ഇരിപ്പിടമായ കട്ടിലും കൊണ്ടു പോയ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. യാത്രയുടെ ഭാഗമായി ഘാട്ട് സഭ( കട്ടില് ചര്‍ച്ച) യെന്ന പേരിലുള്ള പുതിയ പരിപാടി ശ്രദ്ധേയമായിരുന്നു. ദിയോറിയയില്‍ നടന്ന യാത്രയുടെ ഉദ്ഘാടനത്തിന് രണ്ടായിരത്തോളം കട്ടിലുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. ഈ കട്ടിലുകളാണ് കര്‍ഷകര്‍ സമ്മേളന അവസാനത്തോടെ ഏറ്റിക്കൊണ്ടുപോയത്. ദൃശ്യങ്ങള്‍ സഹിതം ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി. തുടര്‍ന്നാണ് രാഹുല്‍ പ്രതികരിച്ചത്. 2000 രൂപയുടെ കട്ടിലുമായി പോയ കര്‍ഷകരെ ഇവര്‍ മോഷ്ടാക്കളെന്നാണ് വിളിക്കുന്നത്. എന്നാല്‍ 90,000 കോടിയുടെ തട്ടിപ്പു നടത്തിയ വിവാദ മദ്യ രാജാവ് വിജയ് മല്യയെ കുടിശികക്കാരന് എന്നാണ് വിളിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ മഹായാത്ര. കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെ കേന്ദ്ര സര്‍ക്കാറിനെതിരേ രാഹുല്‍ രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. കര്‍ഷകരുടേയും പാവപ്പെട്ടവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ കോട്ട് ധരിച്ച സര്‍ക്കാറായി മാറിയെന്നും രാഹുല്‍ പരിഹസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."