കറുമുറ കഴിക്കാന്‍ ഗോബി ഫ്രൈ... വീട്ടില്‍ തന്നെ തയാറാക്കൂ... ചൂടോടെ കഴിക്കാം
രുചികരവും ഹെല്‍തിയുമായ ഒരു വെജിറ്റബിള്‍ സ്‌നാക്കാണിത്. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നവയുമാണ്. പുറത്തു നിന്നു കഴിക്കുന്നതിനേക്കാള്‍ വിശ്വാസവും രുചിയും വീട്ടിലുണ്ടാക്കുമ്പോള്‍ നമുക്ക് കിട്ടുന്നു. എല്ലാവരും ഉണ്ടാക്കി നോക്കൂ... കറുമുറ കഴിക്കാന്‍ സൂപ്പര്‍. ചൂടോടെ വെറുതെയും അല്ലെങ്കില്‍ സോസോ കൂട്ടി കഴിക്കാവുന്നതാണ്.

കോളിഫഌവര്‍ -1
കുരുമുളകു പൊടി- ഒരു സ്പൂണ്‍
ഗരം മസാല - കാല്‍ ടീസ്പൂണ്‍
മൈദ - അര കപ്പ്
കോണ്‍ഫഌവര്‍ - രണ്ട് ടേബിള്‍ സ്പൂണ്‍

അരിപ്പൊടി - ഒരു സ്പൂണ്‍
മുളകുപൊടി - ഒരു സ്പൂണ്‍
കറിവേപ്പില മല്ലിയില- ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു സ്പൂണ്‍
സണ്‍ഫഌവര്‍ ഓയില്‍ -രണ്ട് സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
കോളി ഫഌവര്‍ കട്ട് ചെയ്‌തെടുത്ത ശേഷം തിളച്ച ഉപ്പിട്ട വെള്ളത്തില്‍ അതൊന്നു കുതിര്‍ത്ത് ഒരു മിനിറ്റ് കഴിഞ് ഒന്നു വെള്ളം വാരാന്‍ വയ്ക്കുക. ഇതൊരു പാത്രത്തിലേക്കിട്ട് അതിലേക്ക് കുരുമുളകും ഗരം മസാലപ്പൊടിയും മൂന്നോ നാലോ സ്പൂണ്‍ കോണ്‍ഫഌവര്‍ പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക.

കോട്ടിങ്ങിനായി
ഒരു പാത്രത്തില്‍ അര കപ്പ് മൈദയും കൊണ്‍ഫഌവറും ഒരു സ്പൂണ്‍ അരിപ്പൊടി കുറച്ചു കറിവേപ്പിലയും മല്ലിയിലയും മുളകുപൊടിയും ഇഞ്ചി വെളുത്തി പേസ്റ്റും കുറച്ച് ഉപ്പും സണ്‍ഫഌര്‍ ഓയില്‍ രണ്ടു സ്പൂണും കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി കട്ടിയുള്ള ബാറ്റര്‍ റെഡിയാക്കുക.
ഇതിലേക്ക് കോളിഫഌവര്‍ ചേര്‍ത്തു നന്നായി മിക്‌സ് ചെയ്യുക. ഇനി ചൂടുള്ള എണ്ണയില്‍ ഗോള്‍ഡന്‍ കളറാവുമ്പോ വറുത്തുകോരുക. ഇതേ എണ്ണയില്‍ കുറച്ചു കറിവേപ്പിലയും പച്ചമുളകും കൂടെ ഇട്ട് വറുത്തു കോരി ഇതിനു മുകളിലേക്ക് ഇട്ടുകൊടുക്കുക. സൂപ്പര്‍ കോളിഫഌവര്‍ ഫ്രൈ റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."