HOME
DETAILS

വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി

  
Web Desk
September 15 2025 | 09:09 AM

waqf amendment act supreme court stays controversial sections major setback for centre says mp harris meeran

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ഹാരിസ് ബീരാന്‍ എംപി. ഉത്തരവ് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വഖഫ് ചെയ്യാന്‍ അഞ്ച് വര്‍ഷം ഇസ്‌ലാം മതം പിന്തുടരുണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്തത് സ്വാഗതാര്‍ഹമാണ്. കൂടുതല്‍ അമുസ്‌ലിംകളെ ഉള്‍പെടുത്താനുള്ള ശ്രമം കോടതി തടഞ്ഞതോടെ നിയമത്തിന്റെ നിലനില്‍പ്പ് ഇല്ലാതായെന്നും ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. 

നിയമ ഭേദഗതിയില്‍ ഏറ്റവുമധികം വിവാദമായിരുന്ന ജില്ലാ കലക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അന്തിമ ഉത്തരവ് വരുന്ന വരെ വഖ്ഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും അത് തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. വഖ്ഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവില്‍ (CEO) കഴിവതും മുസ്‌ലിം ആയിരിക്കണമെന്ന് പറഞ്ഞ കോടതി, എന്നാല്‍ അമുസ്‌ലിംകളെ സിഇഒ ആക്കരുതെന്ന ആവശ്യം അംഗീകരിച്ചില്ല. നിയമത്തിലെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ എന്നും കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി. കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍ നാലില്‍ കൂടുതല്‍ അമുസ്‌ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും, സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്‌ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. അഞ്ചുവര്‍ഷം വിശ്വാസിയായിരിക്കണം എന്ന വിവാദ വകുപ്പും കോടതി സ്റ്റേ ചെയ്തു. അഞ്ചു വര്‍ഷത്തോളം ഇസ്‌ലാം മതവിശ്വാസം പിന്തുടരുന്നവര്‍ക്കു മാത്രമേ വഖ്ഫ് നല്‍കാന്‍ കഴിയൂ എന്നതായിരുന്നു കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകളിലൊന്ന്.

വഖ്ഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നു വ്യക്തമാക്കിയ കോടതി, 1995ലെയും 2013ലെയും മുന്‍ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും പറഞ്ഞ് ഈ വ്യവസ്ഥയില്‍ ഇടപെട്ടില്ല. എന്നാല്‍ രജിസ്ട്രേഷനുള്ള സമയപരിധി നീട്ടി നല്‍കുന്നതായി കോടതി ഉത്തരവില്‍ ഉള്‍പ്പെടുത്തി.

നിയമ ഭേദഗതിയുടെ സെക്ഷന്‍ 3സി പ്രകാരമുള്ള കലക്ടറുടെ അധികാരം സ്റ്റേ ചെയ്തതോടെ, തര്‍ക്ക പ്രദേശങ്ങളില്‍ കലക്ടര്‍ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാല്‍ അത് ഉടന്‍ വഖ്ഫ് ഭൂമി അല്ലാതാവും എന്ന വ്യവസ്ഥയും എടുത്തു കളഞ്ഞത് ഹരജിക്കാര്‍ക്ക് ആശ്വാസമാണ്.

mp harris meeran terms the supreme court's stay on controversial sections of the waqf amendment act a significant blow to the central government, highlighting the legal and political impact of the verdict.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിളിമാനൂരില്‍ കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

Kerala
  •  2 hours ago
No Image

കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  2 hours ago
No Image

വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

Kerala
  •  2 hours ago
No Image

വഖഫ് ഭേദഗതി നിയമം: സുപ്രിം കോടതി ഉത്തരവ് ആശ്വാസകരം, കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടി- അഡ്വ. സുൽഫിക്കർ അലി

National
  •  3 hours ago
No Image

സരോവരത്ത് നിന്ന് കണ്ടെത്തിയ വിജിലിന്റെ അസ്ഥികളില്‍ ഒടിവില്ല; കൂടുതല്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും

Kerala
  •  3 hours ago
No Image

വംശഹത്യയുടെ 710ാം നാള്‍; ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍, ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 60ലേറെ പേര്‍

International
  •  3 hours ago
No Image

ഭാര്യയെയും കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി എല്ലാം ഏറെ എളുപ്പം

uae
  •  3 hours ago
No Image

വഖ്ഫ് നിയമത്തിൽ സ്റ്റേ: വിധി ആശ്വാസകരമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്.എഫ്.ഐ; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  4 hours ago
No Image

ലോകത്തിലെ പല താരങ്ങൾക്കുമില്ലാത്ത ഒരു പ്രത്യേക കഴിവ് അവനുണ്ട്: അശ്വിൻ

Cricket
  •  4 hours ago