HOME
DETAILS

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

  
September 16 2025 | 15:09 PM

her husband does not care about the child from her first marriage woman writes in suicide note husband arrested

പാലക്കാട്: പുതുപ്പരിയാരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. പൂച്ചിറ സ്വദേശി അനൂപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 29-കാരിയായ മീര എന്ന യുവതിയെ സെപ്റ്റംബർ 10-ന് ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അനൂപിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മീരയുടെ ആത്മഹത്യാ കുറിപ്പിൽ, തന്നോടും തന്റെ ആദ്യ വിവാഹത്തിലെ കുഞ്ഞിനോടും ഭർത്താവ് സ്നേഹവും പരിഗണനയും കാണിച്ചില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ കുറിപ്പ് അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പുതുപ്പരിയാരം പൂച്ചിറയിലെ ഭർത്താവിന്റെ വീട്ടിൽ മീരയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മീര സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, അന്ന് രാത്രി അനൂപ് എത്തി മീരയെ തിരികെ ഭർതൃവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കുള്ളിൽ മീരയുടെ മരണവാർത്ത വന്നു. ഒരു വർഷം മുമ്പാണ് മീരയും അനൂപും വിവാഹിതരായത്, ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. മീരയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനോട് അനൂപ് ശ്രദ്ധ കാണിക്കുന്നില്ലെന്ന് മീര നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഇരുവർക്കുമിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി മീരയുടെ കുടുംബാംഗങ്ങൾ പറയുന്നു.

അനൂപിന്റെ നിരന്തരമായ മാനസിക പീഡനമാണ് മീരയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മീരയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ ശേഷമാണ് വീട്ടുകാരെ വിവരം അറിയിച്ചതെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. മീരയുടെ മരണത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  2 hours ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  2 hours ago
No Image

ലൈസൻസില്ലാത്ത യാത്രാ വാഹനങ്ങൾക്ക് 20,000 റിയാൽ വരെ പിഴ; ​ഗതാ​ഗത മേഖലയിൽ മാറ്റത്തിന് സഊദി അറേബ്യ

Saudi-arabia
  •  3 hours ago
No Image

കടുത്ത മുസ്‌ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു

International
  •  3 hours ago
No Image

ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ

uae
  •  3 hours ago
No Image

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

crime
  •  4 hours ago
No Image

ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; ​കൂട്ട പലായനത്തിന് ഒരുങ്ങി ജനത

International
  •  4 hours ago
No Image

അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ

Kuwait
  •  4 hours ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ

Kerala
  •  4 hours ago
No Image

മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം

crime
  •  4 hours ago