മെഡിക്കല്‍ കോളജിലെ സി.ടി സ്‌കാന്‍ മെഷീന്‍ സ്വകാര്യ ആശുപത്രിയില്‍ ഉപയോഗിച്ചിരുന്നതായി ആരോപണം
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച സി.ടി സ്‌കാന്‍ മെഷീന്‍ അഞ്ച് വര്‍ഷം പഴക്കമുള്ളതാണെന്നും മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നതാണെന്നും ആരോപണം.
യന്ത്രം അറ്റകുറ്റപണി നടത്തി മോടി പിടിപ്പിച്ചാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചിട്ടുള്ളതെന്നും ആരോപണമുയര്‍ന്നു. സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ രംഗത്തെത്തി. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് എം.എല്‍.എ കത്ത് നല്‍കി.
അര്‍ബുദ രോഗികള്‍ക്ക് ഏറെ സഹായകരമാകുന്ന റേഡിയേഷന്‍ മെഷീന്‍ ഇടക്കിടക്ക് തകരാറിലാകുന്നത് നിലവാരം കുറഞ്ഞതും കാല പഴക്കം ചെന്നതുമായ ഉപകരണങ്ങള്‍ വാങ്ങുന്നത് മൂലമാണെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി.
2010 ല്‍ രണ്ടര കോടി രൂപ ചിലവഴിച്ച് വാങ്ങിയ യന്ത്രം 2016 ലാണ് സ്ഥാപിക്കുന്നത്. ആറ് വര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള യന്ത്രങ്ങള്‍ ഏറെ ആധുനിക വല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. യന്ത്രം സ്ഥാപിക്കുന്നതിനെടുത്ത ആറ് വര്‍ഷത്തെ കാലതാമസം എന്തുകൊണ്ടുണ്ടായി എന്നതിനെ കുറിച്ചും അന്വേഷിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ഒന്നര കോടി രൂപ ചിലവ് ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് വാങ്ങിയ കളര്‍ ഡോപ്ലര്‍ സ്‌കാനിങ്ങ് മെഷീന്‍ ഹൃദ്രോഗികള്‍ക്ക് ആന്‍ജിയോഗ്രാം വരെ നടത്താന്‍ കഴിയുന്നതാണ്. എന്നാല്‍ ഒരു രോഗിക്ക് പോലും ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. കോടി കണക്കിന് രൂപ ചിലവഴിച്ച് യന്ത്രങ്ങള്‍ വാങ്ങുകയും അത് സ്ഥാപിക്കാതെ ഉപയോഗശൂന്യമായി വെയ്ക്കുകയും ചെയ്യുകയാണ്.
ഇത് പിന്നീട് ആവശ്യമായ അനുമതി പോലുമില്ലാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത് മൂലം കോടി കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയാണെന്നും ഇതിനെ കുറിച്ചും അന്വേഷിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."