മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവികളുടെ ഉടമസ്ഥരാണോ നിങ്ങൾ ? ; റഫറൽ പ്രോഗ്രാമിലൂടെ 5 വർഷം വരെ സൗജന്യ സർവീസ് നേടാം
കൊച്ചി: ഇന്ത്യൻ വാഹന നിർമാണ രംഗത്തെ അതികായനായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, തങ്ങളുടെ ഇലക്ട്രിക് എസ്‌യുവികളായ BE 6, XEV 9e എന്നിവയുടെ ഉടമകൾക്കായി ആകർഷകമായ റഫറൽ പ്രോഗ്രാം പ്രഖ്യാപിച്ചു. 'ഇന്ത്യൻ ടെസ്‌ല' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വാഹനങ്ങൾ, വെറും അഞ്ച് മാസത്തിനുള്ളിൽ 20,000-ലധികം യൂണിറ്റുകൾ വിറ്റഴിച്ച് വൻ വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഈ വിജയത്തിന്റെ തുടർച്ചയായി മോഡലുകളുടെ വിൽപ്പന കൂടുതൽ വർധിപ്പിക്കാനുള്ള പുതിയ തന്ത്രമാണ് മഹീന്ദ്ര ഇപ്പോൾ പ്രഖ്യാപിച്ച ഈ റഫറൽ പദ്ധതി.
ഈ വർഷം ഫെബ്രുവരിയിൽ ആണ് രണ്ട് മോഡലുകളുടെയും ബുക്കിംഗ് ആരംഭിച്ചത്. എന്നാൽ BE 6, XEV 9e എന്നിവ ആദ്യ ദിനം തന്നെ 8,472 കോടി രൂപയുടെ റെക്കോർഡ് ബുക്കിംഗുകൾ നേടുകയും ചെയ്തു. ഹ്യുണ്ടായി, ടാറ്റ തുടങ്ങിയ വമ്പന്മാരെ മറികടന്ന് വിൽപ്പനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും അതേസമയം തന്നെ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ് മഹീന്ദ്ര കമ്പനി.
റഫറൽ പ്രോഗ്രാമിന്റെ വിശദാംശങ്ങൾ പരിശോധിക്കാം
നിലവിൽ 20,000-ലധികം വരുന്ന ഈ വാഹനങ്ങളുടെ ഉടമകളുടെ കൂട്ടായ്മയെ ലക്ഷ്യമിട്ടാണ് പുതിയ റഫറൽ പദ്ധതി. ഉടമകൾ മറ്റുള്ളവരെ ഈ വാഹനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയും അവർ വാങ്ങുകയും ചെയ്താൽ, ആകർഷകമായ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. മൂന്ന് വിജയകരമായ റഫറലുകൾ വരെ ഉടമകൾക്ക് പ്രതിഫലം ലഭിക്കും:
ആദ്യ റഫറൽ: 3 വർഷം വരെ അല്ലെങ്കിൽ 30,000 കിലോമീറ്റർ വരെ സൗജന്യ ജനറൽ സർവീസ് (പാർട്ട്‌സ് & ലേബർ). കൂടാതെ, ഒരു സൗജന്യ ഇന്റീരിയർ/എക്സ്റ്റീരിയർ എൻറിച്ച്മെന്റ് പാക്കേജ്.
രണ്ടാമത്തെ റഫറൽ: 4 വർഷം വരെ അല്ലെങ്കിൽ 40,000 കിലോമീറ്റർ വരെ സൗജന്യ ജനറൽ സർവീസ്, രണ്ട് എൻറിച്ച്മെന്റ് പാക്കേജുകൾ.
മൂന്നാമത്തെ റഫറൽ: 5 വർഷം വരെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വരെ സൗജന്യ ജനറൽ സർവീസ്, മൂന്ന് എൻറിച്ച്മെന്റ് പാക്കേജുകൾ.
ഈ ആനുകൂല്യങ്ങൾ ഷെഡ്യൂൾഡ് സർവീസുകൾക്ക് മാത്രമാണ് ബാധകം. സാധ്യമല്ലാത്ത റിപ്പയറുകൾക്കും അൺഷെഡ്യൂൾഡ് വിസിറ്റുകൾക്കും ബാധകമല്ല. പരിമിത കാലത്തേക്ക് മാത്രമുള്ള ഈ പദ്ധതി, വാഹന ഉടമകൾക്ക് ഗുണകരമായ അവസരമാണ്.
BE 6 ബാറ്റ്മാൻ എഡിഷൻ: ഒരു റെക്കോർഡ്
സ്‌പോർട്ടി ഡിസൈനും നൂതന ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന BE 6, XEV 9e എന്നിവ വിപണിയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. അടുത്തിടെ പുറത്തിറക്കിയ BE 6 ബാറ്റ്മാൻ എഡിഷൻ, 135 സെക്കൻഡിനുള്ളിൽ 999 യൂണിറ്റുകളുടെ ബുക്കിംഗ് നേടി റെക്കോർഡും സൃഷ്ടിച്ചു. 27.79 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയുള്ള ഈ മോഡൽ, 79 kWh ബാറ്ററിയോടെ 682 കിലോമീറ്റർ റേഞ്ച് ആണ് വാഗ്ദാനം ചെയ്യുന്നത്. സാറ്റിൻ ബ്ലാക്ക് കളർ, ബാറ്റ്മാൻ ഡീക്കലുകൾ, 20 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ആൽക്കെമി ഗോൾഡ് ഫിനിഷ് ബ്രേക്ക് കാലിപ്പറുകൾ, ബാറ്റ് ചിഹ്നമുള്ള ഡോർ പ്രൊജക്ഷൻ ലാമ്പുകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
Mahindra & Mahindra has launched a referral program for BE 6 and XEV 9e electric SUV owners, offering up to 5 years or 50,000 km of free general service (parts & labor) and enrichment packages for successful referrals. With over 20,000 units sold, these EVs have gained popularity, and the program aims to boost sales further.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."