HOME
DETAILS
MAL
മത്സ്യ മാര്‍ക്കറ്റ് നവീകരണം; ചെയര്‍മാന്‍ യാഥാര്‍ഥ്യങ്ങള്‍ മറച്ചു വെക്കുന്നുവെന്ന് ആരോപണം
backup
September 07 2016 | 22:09 PM
കാഞ്ഞങ്ങാട്: നഗരത്തിലെ മത്സ്യമാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ മറച്ചു വച്ച് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നതായി മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു.
2014 15 സാമ്പത്തിക വര്‍ഷത്തില്‍ നവീകരണത്തിന് ചെലവായത് അഞ്ചു ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ ഈ ഭരണ സമിതി പറയുന്നത് 17 ലക്ഷം രൂപയായി എന്നാണ്. അതിന്റെ സത്യാവസ്ഥ പൊതുജനത്തോടു വെളിപ്പെടുത്തണം.
മത്സ്യമാര്‍ക്കറ്റിലെ യഥാര്‍ഥ പ്രശ്‌നമായ മാലിന്യ സംസ്‌കരണത്തിന് എന്തുവഴിയാണ് ചെയര്‍മാന്‍ കണ്ടെത്തിയതെന്നു വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് ബാവനഗര്‍ അധ്യക്ഷനായി. സിദ്ദീഖ് കുശാല്‍ നഗര്‍, ആബിദ് ആറങ്ങാടി, യൂനുസ് വടകരമുക്ക്, റംഷാദ് വടകര മുക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."