മേല്‍പ്പാലത്തിനു നടപടികളായി; റെയില്‍വേ എന്‍ജിനീയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു
മേല്‍പറമ്പ്: ചാത്തങ്കൈ മേല്‍പ്പാല നിര്‍മാണത്തിനു റെയില്‍വേ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ മേല്‍പ്പാല നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചു.
ചെമ്പിരിക്ക, മാണി, കളനാട്, ചാത്തങ്കൈ, കട്ടക്കാല്‍, ഇടുവങ്കാല്‍ എന്നീ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പാളം. ഇതിന്റെ ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായി. 6.10 കോടി രൂപയാണ് ഇതിന്റെ എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥ സന്ദര്‍ശനത്തിനു ശേഷം കലക്ടര്‍ കെ ജീവന്‍ ബാബുവിന്റെ സാന്നിധ്യത്തില്‍ ഉന്നതതല യോഗവും നടന്നു.
എംപി, എം.എല്‍.എ, എന്നിവരെ കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി പാലം നിര്‍മാണത്തിനായി 5.30 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.
ബാക്കി തുക പ്രഭാകരന്‍ കമ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കാമെന്നാണ് കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെ ധാരണ.
മേല്‍പ്പാലം യാഥാര്‍ഥ്യമാക്കുന്നതിനായി മുഹമ്മദലി ചാത്തങ്കൈ ചെയര്‍മാനും നാരായണന്‍ ചാത്തങ്കൈ കണ്‍വീനറും ആയുള്ള 21 അംഗ കര്‍മ്മസമിതിയും രംഗത്തുണ്ട്.
ചാത്തങ്കൈ പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് പാലം നിര്‍മാണത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."