
ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി: 158 കോടി കുടിശ്ശിക സർക്കാർ അടച്ചു തീർക്കുന്നില്ല; മെഡിക്കൽ കോളേജുകളിലെ സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ
.png?w=200&q=75)
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലെക്കുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തിവെച്ച വിതരണക്കാർ കടുത്ത നിലപാടിലേക്കും നീങ്ങുന്നു. 158 കോടി രൂപയുടെ കുടിശ്ശിക ഇതുവരെ അടച്ചു തീർക്കാത്തതിനാൽ നിലവിൽ നൽകിയിരിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന് അറിയിച്ചുകൊണ്ട് മെഡിക്കൽകോളേജുകൾക്ക് വിതരണക്കാർ കത്ത് നൽകി.
ഒക്ടോബർ 5 വരെ കാത്തിരിക്കുമെന്നും അതിനുള്ളിൽ പണം അടച്ചില്ലെങ്കിൽ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്നുമാണ് കത്തിലൂടെ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സെപ്തംബർ 1 മുതൽ ഉപകരണ വിതരണം നിർത്തിവെച്ചിരുന്ന വിതരണക്കാർ, മാർച്ച് 31 വരെയുള്ള എല്ലാ തുകയും അടച്ചുതീർക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി, യൂറോളജി വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾ മുടങ്ങിയ അവസ്ഥയിലെത്തിയപ്പോൾ, കുടിശ്ശിക തീർക്കുന്നതിന് മുമ്പുതന്നെ ഉപകരണങ്ങൾ എത്തിച്ചിരുന്നു. എന്നാൽ, ഇപ്പോഴും പണം ലഭിക്കാത്തതിനാൽ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് വിതരണക്കാർ.
സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്ന് വിതരണക്കാർ പറയുന്നു. ആകെ ലഭിക്കാനുള്ള തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ നാളിതുവരെ ലഭിച്ചത് തുച്ഛമായ പണം മാത്രമാണെന്നും കത്തിൽ വിതരണക്കാർ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 29-നും ഇതേ വിഷയം സൂചിപ്പിച്ച് കത്ത് നൽകിയിരുന്നതായി അവർ വ്യക്തമാക്കി.
കേരളത്തിലെ 21 സർക്കാർ ആശുപത്രികളിൽ നിന്നാണ് 158.7 കോടി രൂപയുടെ കുടിശ്ശിക ഉണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളേജ് (34.9 കോടി), തിരുവനന്തപുരം മെഡിക്കൽ കോളേജ് (29.56 കോടി), കോട്ടയം മെഡിക്കൽ കോളേജ് (21.74 കോടി) തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത്.
ഈ പ്രതിസന്ധി നിയമസഭയിലും ചർച്ചയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയക്കൽ, രോഗികളിൽ നിന്ന് പിരിവ് വാങ്ങി ഉപകരണങ്ങൾ വാങ്ങുന്നതായി വെളിപ്പെടുത്തിയിരുന്നു. പ്രതിപക്ഷം വിഷയം ഉയർത്തിയപ്പോൾ, ആരോഗ്യമന്ത്രി രോഗികളിൽ നിന്ന് പിരിവ് പാടില്ലെന്ന് നിർദേശിച്ചു. ഇതിനുപിന്നാലെ ശസ്ത്രക്രിയകളുടെ അഡ്മിഷൻ താത്കാലികമായി നിർത്തിവെച്ചു. നാല് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഉപകരണങ്ങൾ വീണ്ടും എത്തിച്ചത്.
പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 65 കോടി സർക്കാർ ആശുപത്രികൾക്കും 35 കോടി സ്വകാര്യ ആശുപത്രികൾക്കുമാണ്. എന്നാൽ, വിതരണക്കാർ പൂർണ തുക ആവശ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിസന്ധി തുടരാനാണ് സാധ്യത.
Suppliers of heart surgery equipment have threatened to reclaim stock from government medical colleges due to unpaid dues of ₹158 crore. The crisis has halted equipment supply since September 1, affecting critical surgeries in cardiology and urology departments, particularly at Thiruvananthapuram Medical College. Despite discussions, the government’s failure to clear the dues has led suppliers to issue a final warning, with a deadline of October 5.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയിൽ പുതിയ ഹാജർ നിയമങ്ങൾ; ഇതറിയാത്ത രക്ഷിതാക്കൾക്ക് മുട്ടൻ പണി കിട്ടും
uae
• 4 hours ago
ട്രെയിനിൽ മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പ്: കൊല്ലപ്പെട്ടവരിലൊരാളായ അസ്ഗർ അലി അബ്ബാസിനെ വെടിവെച്ചത് രണ്ട് തവണ; സാക്ഷി മൊഴി
National
• 5 hours ago
പാക് വിമാനങ്ങള്‍ക്കുള്ള വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ
National
• 5 hours ago
ചരിത്രം കുറിച്ച് അഹമ്മദ് അല്‍ ഷാറ; ആറ് പതിറ്റാണ്ടിനു ശേഷം ഒരു സിറിയന്‍ പ്രസിഡന്റ് യുഎന്‍ ആസ്ഥാനത്ത്
International
• 5 hours ago
ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു
National
• 5 hours ago
വേനല്‍ക്കാലത്തിന് വിട; ഇനി യുഎഇയെ കാത്തിരിക്കുന്നത് ചൂട് കുറഞ്ഞ പകലുകളും തണുപ്പുള്ള രാത്രികളും
uae
• 6 hours ago
കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നീട്ടിവയ്ക്കണം; സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• 6 hours ago
ഗസ്സയ്ക്ക് കുവൈത്തിന്റെ സഹായഹസ്തം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു
Kuwait
• 7 hours ago
ബീഹാര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍: തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന
National
• 7 hours ago
യുഎഇയിൽ സെക്കന്റുകൾക്കുള്ളിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാം; വിപ്ലവം തീർക്കാൻ 'ആനി' പ്ലാറ്റ്‌ഫോം
uae
• 8 hours ago
17-കാരിയും 22-കാരനും പൊലിസ് ജീപ്പിന് മുകളിൽ കയറി ബഹളം; "അവനെ വിടൂ" എന്ന് പെൺകുട്ടി, കോട്ടയിൽ നാടകീയ രംഗങ്ങൾ
National
• 8 hours ago
സഊദിയിൽ നാളെ ദേശീയ ദിനം; വമ്പൻ ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരങ്ങൾ
Saudi-arabia
• 9 hours ago
2000 രൂപയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തെ പടുത്തുയർത്തിയ ബിസിനസ് മഹാന്റെ ഉദയവും പതനവും
Business
• 9 hours ago
ജേ വാക്കിംഗിന് പതിനായിരം ദിര്‍ഹം വരെ പിഴ; അപകടം ഉണ്ടാക്കുന്ന കാല്‍നട യാത്രികര്‍ക്ക് കടുത്ത ശിക്ഷ
uae
• 9 hours ago
ബി.ജെ.പി പ്രവര്‍ത്തകരുടെ വെട്ടേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍; സി.പി.എം പ്രവര്ത്തകന് കിണറ്റില്‍ മരിച്ച നിലയില്‍
Kerala
• 11 hours ago
ഐഎസ്ആർഒ ഉപഗ്രഹത്തിന് സമീപം അയൽരാജ്യ ഉപഗ്രഹം; പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ ബോഡിഗാർഡ് സാറ്റലൈറ്റുകൾ വിന്യസിക്കുന്നു
National
• 12 hours ago
മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ; അറസ്റ്റിന് പിന്നാലെ വകുപ്പുതല നടപടി
Kerala
• 12 hours ago
ഗുജറാത്തിൽ കപ്പലിൽ തീപിടുത്തം; കത്തിയത് സൊമാലിയയിലേക്ക് പഞ്ചസാരയും അരിയും കൊണ്ടുപോകുന്ന കപ്പൽ
National
• 12 hours ago
ആധാർ സേവനങ്ങൾക്ക് ചെലവേറും; ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്ക്, രണ്ടുഘട്ട വർധനവ്
National
• 10 hours ago
തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും പിഴയും
Kerala
• 11 hours ago
ഗസ്സ വംശഹത്യ: ഇസ്റാഈലിനെ വിലക്കാന്‍ യുവേഫ, തീരുമാനം ഇന്ന്
Football
• 11 hours ago