HOME
DETAILS

ആശ്വാസം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവാവിന് രോഗമുക്തി

  
Web Desk
September 22, 2025 | 5:50 PM

another youth recovered from amoebic meningoencephalitis

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍കൂടി രോഗമുക്തി നേടി. വയനാട് തരുവണ സ്വദേശിയായ മുപ്പതുകാരനാണ് രോഗം ഭേദമായതോടെ ആശുപത്രി വിട്ടത്. ചെന്നൈയില്‍ ജോലി ചെയ്തിരുന്ന യുവാവിന് അവിടെ വെച്ചാണ് രോഗബാധ പിടിപെട്ടത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 29 ദിവസമാണ് യുവാവ് ചികിത്സയില്‍ കഴിഞ്ഞത്. ചെന്നൈയില്‍ നടത്തിയ പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുറച്ച് ദിവസത്തെ ചികിത്സക്ക് ശേഷം നാട്ടിലെത്തിയ യുവാവിന് വീണ്ടും പനി മൂര്‍ച്ഛിച്ചു. ഇതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 7 രോഗികളാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. 

അതേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇതുവരെ 18 പേരാണ് മരിച്ചത്. ഈ മാസം മാത്രം 7 പേർ ജീവൻ വെടിഞ്ഞു. കഴിഞ്ഞ ദിവസം തൃശൂർ സ്വദേശിയായ 59കാരൻ അബ്​ദുൽ റഹീം രോ​ഗബാധമൂലം മരണപ്പെട്ടിരുന്നു. രോ​ഗം മൂർച്ഛിച്ച് ബോധാവസ്ഥയിൽ കണ്ടെത്തിയ റഹീമിനെ വളണ്ടിയർമാരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തി വരികയായിരുന്നു. അബോധാവസ്ഥയിൽ തുടരുന്നതിനിടെയാണ് മരണപ്പെട്ടത്. 

ഇദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന കോട്ടയം സ്വദേശി ശശി മരിച്ചതും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്നാണ് കണ്ടെത്തല്‍. ശശിയുടെ മൃതദേഹം വാടകവീട്ടിലെ കസേരയില്‍ ഇരിക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി. എന്നാല്‍ റഹീം മരിച്ചതിന് പിന്നാലെ ശശിക്കും രോഗബാധയുണ്ടായതായി സംശയം ഉയര്‍ന്നിരുന്നു.

A 30-year-old man from Tharuvana, Wayanad, who was undergoing treatment for amoebic meningoencephalitis, has successfully recovered and been discharged from Medical college hospital kozhikode. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രക്കുകൾക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കണ്ടു; അപകടങ്ങളുടെ എണ്ണത്തിൽ വൻ കുറവ്

uae
  •  19 days ago
No Image

വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ 7 വയസ്സുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; ഡോക്ടർക്കെതിരെ ചൈൽഡ് ലൈനിൽ കേസ്

Kerala
  •  19 days ago
No Image

നിതീഷ് കുമാറിനെ എൻഡിഎ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു; നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

National
  •  19 days ago
No Image

'പങ്കാളിത്ത കരാറിൽ ' ഒപ്പിട്ടില്ലെങ്കിൽ പരീക്ഷാഫലം തടഞ്ഞുവയ്ക്കും; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി യുഎഇയിലെ സ്കൂളുകൾ

uae
  •  19 days ago
No Image

കൂട്ടബലാത്സംഗ പരാതി നൽകാൻ പൊലിസ് സ്റ്റേഷനിലെത്തിയ യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തു, 50,000 രൂപയും തട്ടി; രണ്ട് എസ്.ഐമാർക്ക് സസ്പെൻഷൻ

crime
  •  19 days ago
No Image

ദുബൈ എയർഷോ; സന്ദർശകർക്ക് സർപ്രൈസുമായി GDRFA

uae
  •  19 days ago
No Image

'22 വർഷം രാജ്യത്തിനായി കളിച്ച വേറെ ആരുണ്ട്?': റൊണാൾഡോ വിമർശനത്തിന് പോർച്ചുഗൽ കോച്ച് മാർട്ടിനെസിൻ്റെ തീപ്പൊരി മറുപടി

Football
  •  19 days ago
No Image

ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള: എടിഎമ്മിൽ നിറയ്ക്കാനുള്ള ഏഴ് കോടി രൂപ കവർന്നത് നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച്

National
  •  19 days ago
No Image

അധോലോക കുറ്റവാളി അൻമോൽ ബിഷ്‌ണോയിയെ യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്‌റ്റ് രേഖപ്പെടുത്തി

crime
  •  19 days ago
No Image

രാജ്യതലസ്ഥാനം വീണ്ടും അതിരൂക്ഷമായ വായു മലിനീകരണ പിടിയിൽ; നിയന്ത്രണങ്ങൾ തുടരും

National
  •  19 days ago