HOME
DETAILS

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

  
November 19, 2025 | 7:24 AM

uae securities authority warns of financial investment scams

അബൂദബി: യുഎഇയിലെ സാമ്പത്തിക നിക്ഷേപ മേഖലയിലെ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യുഎഇ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (SCA). എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കായി (Emirates Investment Bank) ആൾമാറാട്ടം നടത്തി ക്ലോൺ ചെയ്ത വെബ്‌സൈറ്റ് ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന ഒരു അജ്ഞാത സ്ഥാപനത്തെക്കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. SCA-യുടെയും മറ്റ് സ്ഥാപനങ്ങളുടെയും ലോഗോ ഉപയോഗിച്ച് ഇവർ വ്യാജ രേഖകൾ പ്രചരിപ്പിക്കുന്നതായും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 

തട്ടിപ്പിന്റെ രീതി

www.uaeinvbank.com പോലുള്ള വെബ്‌സൈറ്റുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കായി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്.

അതേസമയം, ഈ സ്ഥാപനത്തിന് യുഎഇയിൽ നിക്ഷേപ സേവനങ്ങൾ നൽകാൻ ലൈസൻസ് ഇല്ലെന്നും, ഏതെങ്കിലും കരാറുകളിൽ ഒപ്പിടുന്നതിനോ ഫണ്ട് കൈമാറ്റം ചെയ്യുന്നതിനോ മുമ്പ് കമ്പനിയുടെ ലൈസൻസ് നിലവിലെ സ്റ്റാറ്റസ് എന്നിവ പരിശോധിക്കണമെന്നും SCA വ്യക്തമാക്കുന്നു. ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളുടെയും പട്ടിക SCA-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും. 

ഈ മാസം ആദ്യം, ട്രേഡിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് എസ്‌സി‌എ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ലൈസൻസ് ഇല്ലാത്ത പല സ്ഥാപനങ്ങളുടെയും ട്രേഡിങ് ആപ്പുകൾ ഉപയോഗിക്കുന്നത് നിയമ കുരുക്കുകൾക്ക് വഴിയൊരുക്കാം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ (AML) നിയമങ്ങൾ ലംഘിച്ചതിനും കേസെടുക്കാൻ സാധ്യതയുണ്ട്.

The UAE Securities and Commodities Authority (SCA) has issued a warning about fraudulent investment schemes, including an unknown entity impersonating Emirates Investment Bank (EIBANK) through a cloned website. The SCA advises investors to verify licenses and be cautious of unsolicited offers, fake websites, and unregistered firms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago