HOME
DETAILS

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

  
November 19, 2025 | 6:46 AM

Dutch legend Wesley Sneijder is talking about Yamals talent

നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് സ്പാനിഷ് താരം ലാമിൻ യമാൽ. അർജന്റൈൻ ഇതിഹാസ താരമായ ലയണൽ മെസിയുമായും ക്രിസ്റ്റ്യാനോ റൊണാൾഡോയുമായും പല താരങ്ങളും പരിശീലകരും യമാലിനെ താരതമ്യം ചെയ്യുന്നുണ്ട്. ഇപ്പോൾ യമാലിന്റെ പ്രതിഭയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഡച്ച് ഇതിഹസം വെസ്ലി സ്‌നൈഡർ. മെസി ബാഴ്‌സലോണയിൽ തുടർന്നത് പോലെ യമാലും ഒരുപാട് കാലം സ്പാനിഷ് ക്ലബ്ബിൽ തുടരുമെന്നാണ് സ്‌നൈഡർ പറഞ്ഞത്. മെസിയെ മറികടന്ന് മികച്ച താരമാവാനും യമാലിന് സാധിക്കുമെന്നും സ്‌നൈഡർ പറഞ്ഞു. 

''ലാമിൻ യമാലിന്‌ ഒരു ദിവസം മെസിയാകാൻ സാധിക്കുമോ എന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുന്നുണ്ട്. ബാഴ്‌സലോണയിലെ പുതിയ മെസിയാണ് ലാമിൻ യമാൽ. അവർ ഒരിക്കലും അവനെ പോവാൻ അനുവദിക്കില്ല. യമാലും ഒരിക്കലും ബാഴ്സയിൽ നിന്നും പോവാൻ ആഗ്രഹിക്കില്ലെന്ന് ഞാൻ കരുതുന്നു. ചെറുപ്പം മുതൽ തന്നെ അവൻ അവിടെയുണ്ട്. ആദ്യ ഇലവനിൽ കളിക്കുന്ന താരമെന്ന നിലയിൽ അവൻ ഇതിനോടകം തന്നെ വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അവൻ ധാരാളം പണവും സമ്പാദിച്ചിട്ടുണ്ട്. യമാൽ ബാഴ്സയുടെ വലിയ താരമാണ്. അവൻ ഇംഗ്ലണ്ടിലേക്കോ ജർമ്മനിയിലെക്കോ മറ്റേതെങ്കിലും ലീഗിലേക്കോ പോവുന്നതിനെക്കുറിച്ച് നിങ്ങൾ എന്തിനാണ് ചിന്തിക്കുന്നത്? ഇത് അർത്ഥശൂന്യമാണ്. പുതിയ അനുഭവങ്ങൾ ഉണ്ടാക്കാനായി മെസി ചെയ്ത പോലെ അവൻ പിന്നീട് ടീം വിട്ടേക്കാം. എന്നാൽ ഇപ്പോൾ ഇത് 2025 ആണ്. 10 വർഷങ്ങൾക്ക് ശേഷം വീണ്ടും ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ യമാൽ അപ്പോഴും ബാഴ്‌സലോണയിൽ തന്നെ ഉണ്ടാവും. മെസിയെ മറികടന്ന് മികച്ച താരമാവാൻ അവന് സാധിക്കും. താരങ്ങൾ എല്ലാ വർഷവും മെച്ചപ്പെടും. അവൻ ഇപ്പോൾ തന്നെ വളരെ മികച്ച നിലയിലാണുള്ളത്'' സ്‌നൈഡർ അഡ്വഞ്ചർ ഗെയിമേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ബാഴ്സലോണക്ക് വേണ്ടി ഇതിനോടകം തന്നെ തകർപ്പൻ പ്രകടനമാണ് യമാൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. 

അതേസമയം 2021ലാണ് മെസി ബാഴ്സലോണക്കൊപ്പമുള്ള തന്റെ ഐതിഹാസികമായ കരിയർ അവസാനിപ്പിച്ചുകൊണ്ട് പിഎസ്ജിയിലേക്ക് കൂടുമാറിയത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കരാർ പുതുക്കാൻ കഴിയാത്തതിന് പിന്നാലെയാണ് മെസി ബാഴ്സ വിടാൻ നിർബന്ധിതനായത്. ബാഴ്സലോണക്കായി 778 മത്സരങ്ങളിൽ നിന്നും 672 ഗോളുകളും 303 അസിസ്റ്റുകളും ആണ് മെസി നേടിയിട്ടുള്ളത്.

പിഎസ്ജിയിൽ രണ്ട് സീസണിൽ ബൂട്ട് കെട്ടിയ മെസി 2023ൽ ഇന്റർ മയാമിയിലേക്കും ചേക്കേറി. മെസിയുടെ വരവിനു പിന്നാലെ മേജർ ലീഗ് സോക്കറിന് കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു മയാമി നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

Spanish player Lamine Yamal is currently one of the best young players in world football. Many players and coaches are comparing Yamal to Argentine legends Lionel Messi and Cristiano Ronaldo. Now Dutch legend Wesley Sneijder is talking about Yamal's talent. Sneijder said that Yamal will remain at the Spanish club for a long time, just like Messi remained at Barcelona.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  an hour ago
No Image

പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം 

Kerala
  •  an hour ago
No Image

ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ അവനെ പുറത്താക്കേണ്ട ആവശ്യമില്ല: ഗാംഗുലി

Cricket
  •  2 hours ago
No Image

കൊറിയൻ ആരാധകർക്ക് ആ​ഘോഷിക്കാം; യുഎഇയിൽ 'കെ-സിറ്റി' വരുന്നു; പദ്ധതിക്കായി കൈകോർത്ത് യുഎഇയും ദക്ഷിണ കൊറിയയും

uae
  •  2 hours ago
No Image

ജനസംഖ്യ വെറും ഒന്നര ലക്ഷം! കുഞ്ഞൻ രാജ്യം ലോകകപ്പിലേക്ക്; ചരിത്രമെഴുതി കുറസാവോ

Football
  •  2 hours ago
No Image

ശബ്ദമലിനീകരണം തടയാൻ ദുബൈയിൽ പുതിയ 'നോയിസ് റഡാറുകൾ'; നിയമലംഘകർക്ക് 2000 ദിർഹം പിഴ

uae
  •  2 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: മദീനത്ത് സായിദിൽ 11 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കാൻ നിർദേശം

uae
  •  3 hours ago
No Image

മെസിയും അർജന്റീനയുമല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: സ്‌നൈഡർ

Football
  •  3 hours ago
No Image

സ്‌കൂള്‍ ബസ് കയറി മൂന്നു വയസ്സുകാരന്‍ മരിച്ചു; മരിച്ചത് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി 

Kerala
  •  3 hours ago
No Image

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നതിന് ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല; ഭാരതവും ഹിന്ദുവും പര്യായപദങ്ങളെന്നും മോഹന്‍ ഭാഗവത്

National
  •  3 hours ago