HOME
DETAILS

ഹോഴ്സ് റേസ് പ്രേമികൾക്ക് സുവർണാവസരം; ദുബൈ വേൾഡ് കപ്പ് 2026, ടിക്കറ്റ് വിൽപന ആരംഭിച്ചു; ഡിസംബർ 31 വരെ ടിക്കറ്റ് നിരക്കിൽ ഇളവ്

  
Web Desk
November 19, 2025 | 8:41 AM

dubai world cup 2026 tickets now on sale

ദുബൈ: 30-ാമത് ദുബൈ വേൾഡ് കപ്പിനുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു. 2026 മാർച്ച് 28-ന് മെയ്ദാൻ റേസ് കോഴ്സിൽ വെച്ചാണ് ദുബൈ വേൾഡ് കപ്പ് നടക്കുന്നത്. ഈ അവസരത്തിൽ, 2025 ഡിസംബർ 31-ന് മുമ്പ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് പ്രത്യേക ഇളവുകളോടെ ടിക്കറ്റുകൾ സ്വന്തമാക്കാനാവും. 

ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവുമായ പരിപാടികളിൽ ഒന്നാണിത്. ഒമ്പത് ലോകോത്തര റേസുകളിലായി ആകെ 30.5 മില്യൺ ഡോളറാണ് സമ്മാനത്തുക. ലോകമെമ്പാടുമുള്ള മികച്ച കുതിരകളും ജോക്കികളും പരിശീലകരും ഈ മത്സരത്തിൽ പങ്കെടുക്കും.

ടിക്കറ്റ് വിവരങ്ങൾ

ഓൺലൈനായി ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഡിസംബർ 31 വരെ ഇളവുകൾ ലഭിക്കും. അതിനുശേഷം ടിക്കറ്റുകളുടെ സാധാരണ വില പ്രാബല്യത്തിൽ വരും.

പൊതുപ്രവേശനം 

നിലവിലെ വില: 40 ദിർഹം (ഓൺലൈനിൽ വാങ്ങുമ്പോൾ).

ഏപ്രൺ വ്യൂസ് 

റേസ് ട്രാക്കിന്റെ കാഴ്ചയും പാർട്ടി അന്തരീക്ഷവും ഭക്ഷണ വിഭവങ്ങളുമുള്ള പ്രധാന ഇടം.

  • നിലവിലെ നിരക്ക്: 280 ദിർഹം (യഥാർത്ഥ വില: 450 ദിർഹം).

ഗ്രാൻഡ് ഗാലപ്പ് മെഗാ ബ്രഞ്ച് 

സ്കൈബബിളിനുള്ളിൽ അഞ്ച് മണിക്കൂർ നീളുന്ന ബ്രഞ്ച് പാക്കേജ്. ഇവിടെനിന്ന് റേസ് കോഴ്സിന്റെയും ദുബൈ നഗരത്തിന്റെയും മികച്ച കാഴ്ച ആസ്വദിക്കാം.

  • നിലവിലെ നിരക്ക്: 699 ദിർഹം മുതലാണ് പാക്കേജുകൾ ആരംഭിക്കുന്നത്.

ദി ഗാലറി

ഉച്ചതിരിഞ്ഞുള്ള ചായ, വിഭവസമൃദ്ധമായ ബുഫെ, പാനീയങ്ങൾ എന്നിവ ലഭിക്കും.

  • മുതിർന്നവർക്ക്: 1,120 ദിർഹം (യഥാർത്ഥ വില: 1,400 ദിർഹം).
  • കുട്ടികൾക്ക്: 360 ദിർഹം.

ഫാർ ടേൺ ടെറസ് 

മൂന്നാം നിലയിൽ നിന്നുള്ള കാഴ്ചകൾ, ഔട്ട്‌ഡോർ സീറ്റിംഗ്, രാജ്യാന്തര ഭക്ഷണ വിഭവങ്ങൾ എന്നിവയുള്ള പുതിയ വിഭാഗമാണിത്.

  • മുതിർന്നവർക്ക്: 2,080 ദിർഹം (യഥാർത്ഥ വില: 2,600 ദിർഹം).
  • കുട്ടികൾക്ക്: 360 ദിർഹം.

ദി ടെറസ് 

മെയ്ദാനിലെ പ്രധാന കാഴ്ചാ സ്ഥലങ്ങളിൽ ഒന്ന്. ഉച്ചതിരിഞ്ഞുള്ള ചായയും മികച്ച ഡിന്നറും ഇവിടെയുണ്ടാകും. ഇവിടെ രണ്ട് വിഭാഗങ്ങളായി തിരിച്ചിച്ചിട്ടുണ്ട്.

  • വിഭാഗം 1: നിലവിലെ വില 2,400 ദിർഹം (യഥാർത്ഥ വില: 3,000 ദിർഹം); കുട്ടികൾക്ക് 360 ദിർഹം.
  • വിഭാഗം 2: കോർപ്പറേറ്റ് ബുക്കിംഗിന് അനുയോജ്യം. 10 പേർക്കുള്ള ടേബിളുകൾ ബുക്ക് ചെയ്യാം. ഒരാൾക്ക് 2,880 ദിർഹം (യഥാർത്ഥ വില: 3,600 ദിർ​ഹം).

The 30th edition of offersthe Dubai World Cup is set to take place on March 28, 2026, at the iconic Meydan Racecourse. Tickets are now available for purchase, with early bird offers until December 31, 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-സഊദി വിമാന യാത്ര എളുപ്പമാകും; സഊദിയയും എയർ ഇന്ത്യയും കരാറിൽ ഒപ്പുവച്ചു, ഫെബ്രുവരി മുതൽ സിംഗിൾ ടിക്കറ്റ് യാത്ര

Saudi-arabia
  •  2 days ago
No Image

ഇറാനിൽ അടിച്ചമർത്തൽ തുടരുന്നു; സാമ്പത്തിക പരിഷ്കാരങ്ങളുമായി പെസഷ്‌കിയാൻ

International
  •  2 days ago
No Image

ജ്യേഷ്ഠ സഹോദരി സി.പി.എം വിട്ട് പോയതിൽ ദുഃഖമെന്ന് മന്ത്രി; സരിനും ശോഭന ജോർജും വന്നത് ഓർക്കണം; വിമർശകർക്ക് മറുപടിയുമായി ഐഷ പോറ്റി

Kerala
  •  2 days ago
No Image

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

National
  •  2 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി ആറാടും, യുണൈറ്റഡിന് രക്ഷയില്ല; പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ്

Football
  •  2 days ago
No Image

ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം

International
  •  2 days ago
No Image

എന്റെ റെക്കോർഡ് മെസ്സി തകർക്കട്ടെ; ആഗ്രഹം തുറന്നുപറഞ്ഞ് ജർമൻ ഇതിഹാസം

Football
  •  2 days ago
No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  2 days ago
No Image

ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ

Cricket
  •  2 days ago
No Image

സൗദി സംഗീതത്തിന്റെ സ്വരം അല്‍ഉലയില്‍;  മാസ്റ്റര്‍ പീസ് പരിപാടി ജനുവരി 22-23 

Saudi-arabia
  •  2 days ago