അടുത്ത രണ്ടു വർഷത്തിനുള്ളിൽ അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് സർവിസ് പുനരാരംഭിക്കാൻ ഫ്ലൈദുബൈ
ദുബൈ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Al Maktoum International Airport) നിന്ന് ഫ്ലൈദുബൈ സർവിസുകൾ പുനരാരംഭിക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേസമയം, ദുബൈ എയർ ഷോ 2025-നോട് അനുബന്ധിച്ച് മാധ്യമങ്ങളുമായി സംസാരിക്കവെ പൂർണ്ണ ശേഷിയിലേക്ക് അടുക്കുന്ന ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലെ (ഡിഎക്സ്ബി) പരിമിതികളെക്കുറിച്ച് യാതൊരു ആശങ്കകളുമില്ലെന്ന് ഫ്ലൈദുബൈ സിഇഒ ഗൈത്ത് അൽ ഗൈത്ത് വ്യക്തമാക്കി.
"അടുത്ത രണ്ട് വർഷത്തിനുള്ളിൽ അൽ മക്തൂം വിമാനത്താവളത്തിൽ (DWC) നിന്ന് ഞങ്ങൾ സർവിസ് ആരംഭിക്കും. ചെറിയ രീതിയിൽ ആരംഭിച്ച് പിന്നീട് വലിയ തോതിലേക്ക് മാറും," സിഇഒ വ്യക്തമാക്കി.
കോവിഡ്-19 മഹാമാരിക്ക് മുമ്പ് ഫ്ലൈദുബൈ അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് സർവിസ് നടത്തിയിരുന്നു. എന്നാൽ, മഹാമാരിയുടെ സമയത്ത് അത് നിർത്തിവെക്കുകയായിരുന്നു.
ഒരു ബജറ്റ് വിമാനക്കമ്പനിയായാണ് ഫ്ലൈദുബൈ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ടെർമിനൽ 2-ൽ നിന്നാണ് ഫ്ലൈദുബൈ സർവിസുകൾ നടത്തുന്നത്. ദുബൈ ഇന്റർനാഷണൽ എയർപോർട്ട് (DXB) പൂർണ്ണ ശേഷിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഫ്ലൈദുബൈയുടെ ഈ നീക്കം പ്രധാനമാണ്.
Flydubai is set to resume services from Al Maktoum International Airport (DWC) in Dubai within the next two years, according to a senior official. This move is part of the airport's expansion plan, aiming to handle over 250 million passengers annually and become the largest airport in the world.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."