HOME
DETAILS

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

  
Web Desk
November 19, 2025 | 7:37 AM

sattar panthaloor calls for impartial and independent investigation into delhi blast

കോഴിക്കോട്: ഡല്‍ഹിയിലെ ചെങ്കോട്ടക്ക് മുന്നിലുണ്ടായ സ്‌ഫോടാനകേസില്‍ നിഷ്പക്ഷവും സ്വാതന്ത്രവുമായ അന്വേഷണം വേണമെന്ന് സത്താര്‍ പന്തല്ലൂര്‍. ഇന്നലെ വിധി വന്ന ഗാസിയാബാദ് ബസ് സ്ഫോടനക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട മുഹമ്മദ് ഇല്യാസിനെ 29 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തന്‍ ആക്കപ്പെട്ട വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് സത്താര്‍ പന്തല്ലൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യം ഞെട്ടലോടെ കേട്ട തീവ്രവാദിയാക്രമണങ്ങളില്‍ അറസ്റ്റ്ചെയ്യപ്പെടുകയും പതിറ്റാണ്ടിലേറെ ജയിലില്‍ കഴിയുകയും ചെയ്തുവന്ന നിരവധി പേരാണ്, തങ്ങളുടെ നിരപരാധിത്വം തെളിയിച്ച് പുറത്തിറങ്ങിവന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

1996 ലെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുണ്ടായ ബസ് ബോംബ് സ്ഫോടനക്കേസില്‍  വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പഞ്ചാബ് സ്വദേശിയായ മുഹമ്മദ് ഇല്യാസിനെ ഇന്നലെയാണ്, അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടത്. ഇതോടെ പതിറ്റാണ്ടിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം ഇല്യാസിന്റെ മോചനം സാധ്യമായിരുന്നു.
പൊലിസിന് മുന്നില്‍ പ്രതി കുറ്റസമ്മതിച്ചതായും അതിന്റെ ഓഡിയോ കാസ്റ്റ് സഹിതം കോടതിയില്‍ സമര്‍പ്പിച്ച കേസായിട്ടും അതെല്ലാം തള്ളിയാണ് ജസ്റ്റിസ് സിദ്ധാര്‍ത്ഥ്, ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 
'രാജ്യം ഞെട്ടലോടെ കേട്ട തീവ്രവാദിയാക്രമണങ്ങളില്‍ അറസ്റ്റ്ചെയ്യപ്പെടുകയും പതിറ്റാണ്ടിലേറെ ജയിലില്‍ കഴിയുകയും ചെയ്തുവന്ന നിരവധി പേരാണ്, തങ്ങളുടെ നിരപരാധിത്വം തെളിയിച്ച് പുറത്തിറങ്ങിവന്നത്. പല കേസുകളിലും പിടിക്കപ്പെടുന്നതും അവര്‍ക്കെതിരായ തീവ്രവാദ ആരോപണങ്ങളും പൊലിസ് ഭാഷ്യങ്ങളും വലിയതോതില്‍ വാര്‍ത്തയാകുമെങ്കിലും പിന്നീട് കോടതി അവരെ കുറ്റവിമുക്തരാക്കുമ്പോള്‍ അത് ആരും അറിയപ്പെടാതെ പോകുകയാണ് പതിവ്.
അതിനപ്പുറം ഇത്തരം നിരപരാധികള്‍ക്ക് നാം എന്ത് പ്രായാശ്ചിത്തം ചെയ്യും എന്ന ചോദ്യവും പ്രസക്തമാണ്. ഇന്നലെ വിധി വന്ന ഗാസിയാബാദ് ബസ് സ്ഫോടനക്കേസില്‍ ഇരയായ മുഹമ്മദ് ഇല്യാസ് വര്‍ഷങ്ങളോളം ജയിലില്‍ ഭീകരവാദിയെന്ന മുദ്രയുമായി കഴിയുകയായിരുന്നു. അത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടാക്കിയ മാനഹാനി, ജീവിതത്തിലെ നേര്‍പ്പകുതി ജയിലില്‍ ചെലവഴിക്കുന്ന ഏറ്റവും ഗതികെട്ട അവസ്ഥ, തകര്‍ന്നടിഞ്ഞ ജീവിതോപാധി... ഇവയ്ക്കെല്ലാം നമ്മുടെ രാജ്യത്തിന് എന്ത് നഷ്ടപരിഹാരമാണ് കൊടുക്കാന്‍ കഴിയുക ?
ഡല്‍ഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി റെയ്ഡുകളും അറസ്റ്റുകളും നടന്നുവരുന്ന ഈ സാഹചര്യത്തില്‍ തന്നെ ഇത്തരമൊരു കേസിലെ വിധി വന്ന സ്ഥിതിക്ക്, ഏത് കേസിലായാലും സുതാര്യവും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണമാണ് വേണ്ടതെന്ന ആവശ്യം ഒരിക്കല്‍ കൂടെ ഉണര്‍ത്തുന്നു.'

sattar panthaloor has urged authorities to conduct an impartial and independent investigation into the delhi blast, emphasizing the need for transparency and accountability in uncovering the truth behind the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  an hour ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  an hour ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  an hour ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  2 hours ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  2 hours ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  2 hours ago
No Image

പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം 

Kerala
  •  2 hours ago
No Image

ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ അവനെ പുറത്താക്കേണ്ട ആവശ്യമില്ല: ഗാംഗുലി

Cricket
  •  2 hours ago
No Image

കൊറിയൻ ആരാധകർക്ക് ആ​ഘോഷിക്കാം; യുഎഇയിൽ 'കെ-സിറ്റി' വരുന്നു; പദ്ധതിക്കായി കൈകോർത്ത് യുഎഇയും ദക്ഷിണ കൊറിയയും

uae
  •  3 hours ago
No Image

ജനസംഖ്യ വെറും ഒന്നര ലക്ഷം! കുഞ്ഞൻ രാജ്യം ലോകകപ്പിലേക്ക്; ചരിത്രമെഴുതി കുറസാവോ

Football
  •  3 hours ago