ടങ്ങിക്കിടന്ന എടച്ചേരി-ഇരിങ്ങണ്ണൂര്‍ റോഡുപണി വീണ്ടും തുടങ്ങി
മു
എടച്ചേരി: സ്ഥലമുടമകളുടെ എതിര്‍പ്പുമൂലം മുടങ്ങിക്കിടന്ന റോഡ് പണി വീണ്ടും ആരംഭിച്ചു. എടച്ചേരി-പുതിയങ്ങാടി-ഇരിങ്ങണ്ണൂര്‍ റോഡിന്റെ നവീകരണ പ്രവൃത്തിയാണു മാസങ്ങള്‍ക്കുശേഷം വീണ്ടും തുടങ്ങിയത്. പഞ്ചായത്തിലെ രണ്ടു പ്രധാന ടൗണുകളെ ബന്ധിപ്പിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ റോഡ് ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു.
റോഡിന്റെ വിവിധ ഭാഗങ്ങളില്‍ ടാര്‍ ഇളകി പൂര്‍ണമായും തകര്‍ന്നു ഗതാഗതം ദുസഹമായ നിലയിലായിരുന്നു ഇവിടെ. പഞ്ചായത്തിന്റെ നിരന്തരമായ സമ്മര്‍ദത്തിന്റെ ഫലമായി, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ നാദാപുരം എം.എല്‍.എ ആയിരുന്ന ഇ.കെ വിജയന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നു രണ്ടുകോടി രൂപ റോഡിന്റെ വികസനത്തിനായി അനുവദിച്ചു. 2015 അവസാനത്തോടെ ഫണ്ട് ലഭ്യമായിരുന്നെങ്കിലും കഴിഞ്ഞ ജനുവരി ഒന്നിനാണ് റോഡിന്റെ വികസന പ്രവൃത്തി ആരംഭിച്ചത്.
എന്നാല്‍ റോഡ് പണിയുടെ ഉദ്ഘാടനം കഴിഞ്ഞു സ്ഥലം തിട്ടപ്പെടുത്താനുള്ള അളവെടുപ്പു തുടങ്ങിയതോടെ സ്ഥലമുടമകളില്‍ ചിലര്‍ തടസവാദമുന്നയിച്ചതോടെ പ്രവൃത്തി നിലക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരും സ്ഥലമുടമകളും തമ്മില്‍ പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പെട്ടു. ആറു കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡിന്റെ രണ്ട് കിലോമീറ്റര്‍ മാത്രം പത്ത് മീറ്ററും ബാക്കിഭാഗം എട്ടു മീറ്ററുമായി വികസിപ്പിക്കുന്നതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാണു നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. നാട്ടുകാരുടെ പരാതിയില്‍ റോഡ് പ്രവൃത്തി കോടതി സ്റ്റേ ചെയ്തതോടെ എട്ടു മാസത്തിലേറെയായി പണി മുടങ്ങിക്കിടക്കുന്നു. നിലവില്‍ നാട്ടുകാരില്‍ ചിലര്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറായതോടെയാണ് റോഡ് പണി വീണ്ടും ആരംഭിക്കാനായത്. പുതിയങ്ങാടി ടൗണ്‍ മുതല്‍ പനോളിപ്പീടിത്താഴ വരെയുള്ള രണ്ടു കിലോമീറ്ററിലാണ് ഇപ്പോള്‍ പ്രവൃത്തി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."