HOME
DETAILS
MAL
പാലിയേറ്റീവ് സാന്ത്വന പരിചരണ കേന്ദ്രത്തിന് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്
backup
September 07 2016 | 23:09 PM
കാളികാവ്: നിത്യരോഗികള്‍ക്ക് ആശ്വാസമേകാന്‍ ഒന്നിച്ചു പഠിച്ചവര്‍ ഒന്നിച്ചു കൈക്കോര്‍ത്തു. അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്കൂളിലെ 1മ994 ബാച്ച് പത്ത് ഡി ക്ലാസിലെ വിദ്യാര്‍ഥികളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് കാളികാവ് പാലിയേറ്റീവ് ക്ലിനിക്കിന് കൈത്താങ്ങായത്.
കാളികാവില്‍ പുതുതായി നിര്‍മിച്ച പാലിയേറ്റീവ് കെയറിന്റെ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക് ഫിസിയോ തെറാപ്പി ഉള്പടെയുള്ള ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിക്കാനുള്ള തുക കൂട്ടായ്മ കൈമാറി.
കാളികാവ് പാലിയേറ്റീവ് സാന്ത്വന പരിചരണ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ക്ലിനിക്കിന്റെ സഹായത്താല്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന റുസ്നുദ്ദീന്, റിസ്വാന എന്നിവരുടെ സാന്നിധ്യത്തില്‍ മുസ്ലിയാരകത്ത് അബ്ദുല്‍ റസാഖ്, തേക്കിന്‍തൊടി അക്ബറലി, സന്ജിദ് ബാബു തുടങ്ങിയവര്‍ സംഖ്യ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."