കരൂര്‍ ദുരന്തം; സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം
ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കുമെന്ന് സ്റ്റാലിന്‍ സര്‍ക്കാര്‍ പറഞ്ഞു. നിലവില്‍ മരണം 36 ആയി ഉയര്‍ന്നു. 58 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരിച്ചവരില്‍ 17 സ്ത്രീകളും, എട്ട് കുട്ടികളും ഉള്‍പ്പെടും. 12 പുരുഷന്‍മാരും ജീവന്‍ വെടിഞ്ഞു. അപകടത്തിന് പിന്നാലെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്. പരിപാടിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ആറിരട്ടി ജനങ്ങള്‍ എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
നാട് നടുങ്ങിയ കരൂര്‍ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. തിക്കിലും, തിരക്കിലും പെട്ടതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി അരുണ ജഗദീശന്‍ അധ്യക്ഷയായ കമ്മീഷനെ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.
അപകടത്തില്‍ വിജയ്‌ക്കെതിരെ കേസെടുക്കാനുള്ള നീക്കവും ശക്തമാണ്.
മരണ സംഖ്യ ഉയരുന്നു; റാലിക്കെത്തിയത് ആറിരട്ടി ജനങ്ങള്‍ !
അതേസമയം കരൂർ റാലിയിൽ മരണസംഖ്യ 36 ആയി ഉയർന്നു. മരിച്ചവരിൽ 8 കുട്ടികളും 17 സ്ത്രീകളും 12 പുരുഷന്മാരും ഉൾപ്പെടുന്നു. 58-ലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്, നിരവധി പേർക്ക് ശരീരത്തിൽ പൊട്ടലുകളും ശ്വാസകോശ പ്രശ്നങ്ങളും ഉണ്ട്. ഇന്ന് വൈകുന്നേരം കരൂർ-ഈറോഡ് ഹൈവേയിലെ വേലുസാമിപുരത്ത് നടന്ന 'വെളിച്ചം വെളിയേറു' പ്രചാരണ റാലിയിലാണ് ദാരുണ സംഭവം.
10,000 പേർക്ക് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത് എന്നാൽ 60,000-ത്തിലധികം ആളുകളാണ് റാലിയിൽ പങ്കെടുത്തത്. വിജയ് പ്രസംഗിക്കുന്നതിനിടെ ആൾക്കൂട്ടം ഇടിച്ചുകയറിയതാണ് തിരക്കിന് കാരണമായത്. ബഫർ സോണുകളുടെ അഭാവവും പ്രവർത്തകർ ആളുകളെ മുന്നോട്ട് തള്ളിയതും സ്ഥിതി വഷളാക്കി. ദുരന്തം നടന്ന സ്ഥലത്തേക്ക് തിരക്ക് കാരണം ആംബുലൻസുകൾക്ക് എത്താൻ പ്രയാസമായിരുന്നു, പ്രവർത്തകർ മനുഷ്യ ചങ്ങല രൂപീകരിച്ചാണ് പരുക്കേറ്റവരെ രക്ഷിച്ചത്.
വിജയ് പ്രസംഗം നിർത്തിവെച്ച് ആളുകളോട് ശാന്തരാകാനും ആംബുലൻസുകൾക്ക് വഴി നൽകാനും അഭ്യർത്ഥിച്ചു. ബോധരഹിതരായവർക്ക് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കുകയും പൊലിസിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. റാലിക്കിടെ ഒരു 9 വയസ്സുകാരി പെൺകുട്ടി കാണാതായതായി റിപ്പോർട്ടുണ്ട്, വിജയ് പൊലിസിനോടും പ്രവർത്തകരോടും കുട്ടിയെ കണ്ടെത്താൻ അഭ്യർത്ഥിച്ചു. സംഭവത്തിന് ശേഷം വിജയ് പ്രസംഗം പൂർത്തിയാക്കാതെ ചെന്നൈയിലേക്ക് മടങ്ങി
Tamil Nadu government announces ₹10 lakh compensation for families of those who died in the tragedy during the TVK rally in Karur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."