HOME
DETAILS
MAL
പണം കൊള്ളയടിച്ച പ്രതിയെ പരേഡില്‍ തിരിച്ചറിഞ്ഞു
backup
September 08 2016 | 00:09 AM
കാസര്‍കോട്: കാര്‍ തടഞ്ഞു നിര്‍ത്തി കോടികള്‍ തട്ടിയ കേസിലെ പ്രതിയെ പരേഡില്‍ കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പിലെ എന്‍.കെ മൃദിലിനെയാണ്(26) കാസര്‍കോട് കോടതിയില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പരാതിക്കാരനായ ഗണേശന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസം ചെര്‍ക്കള ബേവിഞ്ച വളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ 10 പേര്‍ക്കെതിരേ വിദ്യാനഗര്‍ പൊലിസ് കേസെടുത്തിരുന്നു.
മൃദുലിനെ മാത്രമാണ് പൊലിസിനു പിടികൂടാന്‍ സാധിച്ചത്. മൃദുലിനെ മൂന്നു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ആദൂര്‍ സി.ഐയുടെ നേതൃത്വത്തിലാണു അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."