HOME
DETAILS

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍.എസ്.എസിനെ കുറിച്ച് പഠിപ്പിക്കാന്‍ നീക്കം;  രാഷ്ട്രനീതി എന്ന പേരില്‍ പുതിയ പാഠ്യപദ്ധതി

  
Web Desk
October 01, 2025 | 7:52 AM

delhi govt schools to introduce rashtraneeti curriculum with rss lessons

ഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍എസ്എസിനെ കുറിച്ച് പഠിപ്പിക്കാന്‍ നീക്കം. രാഷ്ട്രനീതി എന്ന പേരില്‍ പുതിയ പാഠ്യപദ്ധതി ഉള്‍പ്പെടുത്താനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ട്. പുതിയ കരിക്കുലത്തില്‍ ആര്‍എസ്എസിനെ കുറിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പെടുത്തുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

ആര്‍.എസ്.എസ് രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പഠിപ്പിക്കുമെന്നാണ് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ആഷിഷ് സൂദ് വിശദമാക്കുന്നത്. ആര്‍എസ്എസിന്റെ ഉത്ഭവം, ചരിത്രം, തത്വചിന്ത, സ്വാതന്ത്ര്യ സമരത്തിന് നല്‍കിയ സംഭാവന എന്നിവ കരിക്കുലത്തില്‍ ഉണ്ടാവും. 1 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ പൗരബോധം, ധാര്‍മ്മിക ഭരണം, ദേശീയത എന്നിവ വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നുമാണ് വിശദീകരണത്തിലുള്ളത്.

ആര്‍.എസ്.എസ് @100 എന്നാണ് പാഠഭാഗത്തിന്റെ പേര്. ആര്‍എസ്എസിന്റെ ആശയങ്ങള്‍ മുതല്‍ അവര്‍ ചെയ്‌തെന്ന് പറയുന്ന സേവന പപ്രവര്‍ത്തനങ്ങള്‍ വരെ പാഠഭാഗത്തിലുള്‍പെടുത്തും.  ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ സംഘടനയുടെ പങ്കിനെക്കുറിച്ചും പഠിപ്പിക്കും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി ആര്‍.എസ്.എസുമായി ബന്ധപ്പെട്ട പ്രമുഖ നേതാക്കളളെക്കുറിച്ചും പാഠ്യപദ്ധതിയിലുണ്ടാകും. ഇതിനായി എസ്സിഇആര്‍ടി അധ്യാപക മാനുവലുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും പരിശീലന സെഷനുകള്‍ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 'നമോ വിദ്യാ ഉത്സവ്' എന്ന പേരില്‍ അവതരിപ്പിച്ച മൂന്ന് പുതിയ പാഠ്യപദ്ധതികളുടെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച ഭാരത് മണ്ഡപത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത രാഷ്ട്രനീതി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ക്കായുള്ള ഹാന്‍ഡ് ബുക്കുകള്‍ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. 

 

delhi government schools will introduce a new curriculum called rashtraneeti, which includes lessons on the rss, freedom fighters, and civic duties to promote civic awareness, ethical governance, and national pride among students from class 1 to 12.¹

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന; സി.എന്‍.ജിക്ക് രണ്ട് രൂപ കൂട്ടി

Kerala
  •  15 days ago
No Image

എഞ്ചിനീയറിങ് കോളേജിൽ മദ്യപസംഘത്തിന്റെ ക്രൂര ആക്രമണം: വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി; പ്രതികളെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  15 days ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു

Kerala
  •  15 days ago
No Image

കാട്ടാന ആക്രമണം: അതിരപ്പിള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍, ചാലക്കുടി- ആനമല അന്തര്‍സംസ്ഥാന പാത ഉപരോധിക്കുന്നു

Kerala
  •  15 days ago
No Image

സ്പെഷ്യൽ ദർശനത്തിന് ദേവസ്വം മന്ത്രിയിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങി; പൂജാരിക്ക് വിലക്ക്, സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടു

National
  •  15 days ago
No Image

കർണാടകയിൽ ഭൂമിത്തർക്കത്തെ തുടർന്ന് കൂട്ടക്കൊല; 6 പേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി

National
  •  15 days ago
No Image

ഇറാന്‍- അമേരിക്ക സമാധാന പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി; വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല 

International
  •  15 days ago
No Image

സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ട്രോളിങ്ങിന് നിരോധനം; 52 ദിവസത്തേക്ക് കടലിൽ പോകാൻ അനുമതിയില്ല

Kerala
  •  15 days ago
No Image

ആത്മനിർവൃതിയിൽ വിശുദ്ധ ഹജ്ജിന് സമാപനം

International
  •  15 days ago
No Image

പ്ലസ് വൺ ഏകജാലകം: സംസ്ഥാനത്ത് ഇതുവരെ 3.75 ലക്ഷം അപേക്ഷകൾ 

Kerala
  •  15 days ago