HOME
DETAILS

ഐസറില്‍ സ്ഥിര അസിസ്റ്റന്റ് ജോലികള്‍; കൈനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; ഡിഗ്രിക്കാര്‍ക്ക് അവസരം

  
Web Desk
October 03 2025 | 15:10 PM

iiser thiruvananthapuram junior assistant recruitment for degree holders apply before october 06

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) തിരുവനന്തപുരത്ത് ജോലിയവസരം. ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ് വന്നിട്ടുള്ളത്. സ്ഥിര റിക്രൂട്ട്‌മെന്റാണ്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. 

അവസാന തീയതി: ഒക്ടോബര്‍ 06

തസ്തികയും ഒഴിവുകളും

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) ല്‍ ജൂനിയര്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്.  ആകെ ഒഴിവുകള്‍ 8.

ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് (എംഎസ്) = 02 ഒഴിവ്

ജൂനിയര്‍ അസിസ്റ്റന്റ് (എംഎസ്) = 03 ഒഴിവ്

ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് = 03 ഒഴിവ്

ലാബ് അസിസ്റ്റന്റ് = 04 ഒഴിവ്

നഴ്‌സിങ് അസിസ്റ്റന്റ് = 01 ഒഴിവ്

അറ്റന്‍ഡന്റ് = 03 ഒഴിവ്

പ്രായപരിധി

ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് (എംഎസ്) = 33 വയസ് വരെ. 

ജൂനിയര്‍ അസിസ്റ്റന്റ് (എംഎസ്) = 30 വയസ് വരെ. 

ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് = 32 വയസ് വരെ. 

ലാബ് അസിസ്റ്റന്റ് = 30 വയസ് വരെ. 

നഴ്‌സിങ് അസിസ്റ്റന്റ് = 33 വയസ് വരെ. 

അറ്റന്‍ഡന്റ് = 32 വയസ് വരെ. 

യോഗ്യത

ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് (എംഎസ്)

ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. 

സമാന മേഖലയില്‍ നാല് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ജൂനിയര്‍ അസിസ്റ്റന്റ് (എംഎസ്)

ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. 

ഹോസ്പിറ്റാലിറ്റി, കാറ്ററിങ് സര്‍വീസ് മേഖലകളില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്

സയന്‍സ് / ടെക്‌നോളജി/ എഞ്ചിനീയറിങ് ഡിഗ്രി. മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

വിശദമായ യോഗ്യത വിവരങ്ങള്‍ നോട്ടിഫിക്കേഷനില്‍ ലഭ്യമാണ്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് അനുസൃതമായി ശമ്പളവും അനുവദിക്കും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഐസര്‍ തിരുവനന്തപുരത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ നല്‍കുന്നതിനുള്ള ലിങ്ക് ചുവടെ നല്‍കുന്നു. ഒക്ടോബര്‍ 06ന് മുന്‍പായി അപേക്ഷ നല്‍കണം. 

അപേക്ഷ: https://careers.iisertvm.ac.in/ntapp/index.php/application/login/9 

വിജ്ഞാപനം: Click

IISER Thiruvananthapuram is hiring Junior Assistants through permanent recruitment. Online applications are invited from eligible candidates. Apply before october 06.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ എംഡിഎംഎ കടത്ത്: ചെരിപ്പിനുള്ളിൽ 193 ഗ്രാം മയക്കുമരുന്ന്; സുഹൃത്തുക്കളായ യുവാവും യുവതിയും പൊലിസ് പിടിയിൽ

crime
  •  17 hours ago
No Image

സർക്കാറിന്റെ ആ ഉറപ്പ് പാഴ്വാക്ക്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ ഇനിയും 118 കേസുകൾ

Kerala
  •  17 hours ago
No Image

ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്‌ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck

qatar
  •  17 hours ago
No Image

ജെൻ സികളെ ഭയന്ന് മോദി സർക്കാർ; പ്രക്ഷോഭപ്പേടിയിൽ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

National
  •  17 hours ago
No Image

UAE Weather: കനത്ത മഴയ്ക്ക് സാധ്യത; യുഎഇയിൽ ഓറഞ്ച് അലർട്ട്

uae
  •  18 hours ago
No Image

പ്രതിസന്ധി അതീവ രൂക്ഷം; അമേരിക്കയിൽ സർക്കാർ ഷട്ട്‌ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വോട്ടെടുപ്പ്, പരാജയപ്പെടാൻ സാധ്യത

International
  •  18 hours ago
No Image

രാജസ്ഥാനിലെ ആശുപത്രിയിൽ തീപിടുത്തം; 6 രോഗികൾ വെന്തുമരിച്ചു, 5 പേരുടെ നില ഗുരുതരം

National
  •  18 hours ago
No Image

അയ്യപ്പ സം​ഗമം; വിശ്വാസികളുടെ കാണിക്ക വരെ സർക്കാർ അടിച്ചുമാറ്റുന്നു; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

വിവാദങ്ങള്‍ക്കിടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി രാഹുല്‍ മാങ്കൂട്ടത്തില്‍; അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ

Kerala
  •  a day ago
No Image

ഡാര്‍ജിലിങ് ഉരുള്‍പൊട്ടല്‍; മരണം 20 ആയി; ഭൂട്ടാനിലെ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; പശ്ചിമ ബംഗാളില്‍ പ്രളയ മുന്നറിയിപ്പ്

National
  •  a day ago