HOME
DETAILS

ഷെങ്കൻ മാതൃകയിൽ ജിസിസി ടൂറിസ്റ്റ് വിസ; ഗൾഫിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും | GCC VISA

  
Web Desk
October 05 2025 | 14:10 PM

gcc introduces schengen-style tourist visa to boost gulf tourism

ദുബൈ: ഗൾഫ് മേഖലയെ ഒരു ടൂറിസം ശക്തികേന്ദ്രമായി മാറ്റുന്നതിനുള്ള നിർണായക ചുവടുവയ്പ്പായി ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ മാറുമെന്ന് ടൂറിസം ആന്റ് ട്രാവൽ വ്യവസായ രം​ഗത്തെ വിദ​ഗ്ധർ. ജിസി ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും വിദഗ്ധർ വെളിപ്പെടുത്തി. കഴിഞ്ഞ ആഴ്ച ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് യുഎഇയിൽ പദ്ധതിയുടെ പ്രഖ്യാപനം നടന്നിരുന്നു.

'ജിസിസി ഗ്രാൻഡ് ടൂർസ്' എന്നറിയപ്പെടുന്ന ഈ വിസ, ഷെങ്കൻ മാതൃകയിൽ ഒരു വിസയിൽ ജിസിസി രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവ സന്ദർശിക്കാൻ ഗൾഫ് പൗരന്മാരല്ലാത്തവർക്ക് അവസരം നൽകും. 

"ഒരു ഏകീകൃത വിസ ആറ് രാജ്യങ്ങളെ ഒരൊറ്റ യാത്രാ പദ്ധതിയിൽ സംയോജിപ്പിക്കും," അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോറി ഹോസ്പിറ്റാലിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് വിക്ടർ അബൗ-ഘനേം പറഞ്ഞു. 

"നിലവിലുള്ള ഭരണപരമായ തടസ്സങ്ങൾ കുറയ്ക്കുന്നതിലൂടെ, ദുബൈ, മസ്കത്ത്, ദോഹ, റിയാദ്, ജിദ്ദ, ബഹ്റൈൻ എന്നിവ ഒരൊറ്റ വിസയിൽ സന്ദർശിക്കാൻ സഞ്ചാരികൾക്ക് സാധിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിസ ജിസിസിയെ ഒരു 'കൂട്ടായ ടൂറിസം പവർഹൗസ്' ആയി സ്ഥാപിക്കുമെന്ന് അബൂദബിയിലെ ത്രിഫ്റ്റി കാർ റെന്റലിന്റെ ജനറൽ മാനേജർ ഖൈസർ പാഷ വ്യക്തമാക്കി. "ഇൻബൗണ്ട് ടൂറിസത്തിൽ വർധന, ഹോട്ടൽ ഒക്യുപ്പൻസി നിരക്കുകളിൽ മെച്ചപ്പെടുത്തൽ, പ്രാദേശിക പരിപാടികളോടും ഉത്സവങ്ങളോടുമുള്ള താൽപര്യം എന്നിവയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വർഷം 70-75 ദശലക്ഷം സന്ദർശകരാണ് ​ഗൾഫ് രാജ്യങ്ങളിൽ എത്തിയത്. ജിസിസി വിസയിലൂടെ വരും വർഷങ്ങളിൽ യാത്രാക്കാരുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

"ഇത് ഹോസ്പിറ്റാലിറ്റി, ടൂറിസം കമ്പനികൾക്ക് വലിയ അവസരമാണ്," യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്സിഎൻ ട്രാവൽ ആൻഡ് മോറിന്റെ പങ്കാളി സ്റ്റെഫാനി ന്യൂയർ പറഞ്ഞു. "മൾട്ടി-സ്റ്റോപ്പ് യാത്രകളിൽ വൈദഗ്ധ്യമുള്ള ഞങ്ങൾക്ക് ദുബൈ, ഒമാൻ, സഊദി അറേബ്യ, ബഹ്റൈൻ എന്നിവ ഒരൊറ്റ വിസയിൽ സംയോജിപ്പിക്കുന്നത് എളുപ്പമാകും. ഇത് കുടുംബങ്ങളേയും ദീർഘദൂര സഞ്ചാരികളേയും കൂടുതലായി ആകർഷിക്കാൻ സഹായിക്കും," അവർ വിശദീകരിച്ചു. 

the gcc's new schengen-inspired tourist visa aims to increase tourist inflow to the gulf, simplifying travel and enhancing regional tourism opportunities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള അയ്യപ്പസംഗമം; വി.ഐ.പി പ്രതിനിധികള്‍ താമസിച്ചത് ആഢംബര റിസോര്‍ട്ടില്‍; ചെലവഴിച്ചത് 12.76 ലക്ഷം രൂപ

Kerala
  •  6 hours ago
No Image

'യുവന്റസിലേക്ക് റൊണാൾഡോ വിളിച്ചിട്ടും പോകാതിരുന്നത് വലിയ നഷ്ടമാണ്'; വെളിപ്പെടുത്തലുമായി മുൻ ബാഴ്സ സൂപ്പർ താരം

Football
  •  6 hours ago
No Image

ഇന്ത്യയിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; 61 പോസിറ്റീവ് കേസുകള്‍, രോഗ ബാധ ഏറെയും കുട്ടികള്‍ക്ക്

National
  •  6 hours ago
No Image

പര്‍വ്വത ശിഖരത്തില്‍ നിന്ന് ഫോട്ടോ എടുക്കാനായി സേഫ്റ്റി റോപ്പ് അഴിച്ചു; പര്‍വ്വതാരോഹകന് ദാരുണാന്ത്യം

International
  •  7 hours ago
No Image

ഭാര്യ കാമുകനുമായി ഒളിച്ചോടി; മനംനൊന്ത് ഭർത്താവ് 8 മാസം പ്രായമുള്ള കുഞ്ഞടക്കം 4 മക്കളെയുമെടുത്ത് പുഴയിൽച്ചാടി

National
  •  7 hours ago
No Image

ഭർത്താവിന്റെ സംശയ രോ​ഗം കാരണം ഭാര്യ മാറിത്താമസിച്ചു; അവിഹിത ബന്ധം ആരോപിച്ച് യുവതിയുടെ മൂക്ക് മുറിച്ച് ഭർത്താവ്

crime
  •  7 hours ago
No Image

'തലമുറകളുടെ ഗുരുനാഥന്‍'; യുഎഇ പ്രസിഡന്റിനൊപ്പമുള്ള ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  7 hours ago
No Image

ഫുട്ബോളിലെ പ്രിയപ്പെട്ട ടീം, അവരുടെ കളി കാണാനാണ് എനിക്കിഷ്ടം: സഞ്ജു

Football
  •  8 hours ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാന്‍ വൈകി; വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെട്ട മകനെ അവസാനമായി ഒന്ന് കാണാനാകാതെ പ്രവാസി മലയാളി

Saudi-arabia
  •  8 hours ago
No Image

ഡാർജിലിങ്ങിൽ കനത്ത മഴയ്ക്ക് പിന്നാലെ വൻ ഉരുൾപൊട്ടലുകൾ; 18 പേർ മരിച്ചു, ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, വിനോദസഞ്ചാരികൾ കുടുങ്ങി

National
  •  8 hours ago