
ജയിൽ വകുപ്പിൽ വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ; പത്താം ക്ലാസാണ് യോഗ്യത; 63,700 രൂപവരെ ശമ്പളം

കേരള സർക്കാരിന് കീഴിൽ ജയിൽ വകുപ്പിലേക്ക് വനിതകൾക്ക് വമ്പൻ അവസരം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളിലേക്കാണ് ഇപ്പോൾ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള പിഎസ് സി നടത്തുന്ന സ്ഥിര നിയമനമാണിത്. വെറും പത്താം ക്ലാസ് യോഗ്യതയിൽ സ്ഥിര സർക്കാർ ജോലി നേടാനുള്ള അവസരമാണിത്.
അപേക്ഷ നൽകേണ്ട അവസാന തീയതി: ഒക്ടോബർ 15
തസ്തികയും, ഒഴിവുകളും
കേരള പ്രിസൺസ് ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ - വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകൾ.
കാറ്റഗറി നമ്പർ : 360/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപമുതൽ 63,700 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
വനിത ഉദ്യോഗാർഥികൾക്ക് മാത്രമാണ് അവസരം.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.
ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും പുരുഷ ഉദ്യോഗാർത്ഥികളും ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.
ശാരീരിക യോഗ്യത
കുറഞ്ഞത് 150 സെ.മീ ഉയരം വേണം. കായികമായി ഫിറ്റായിരിക്കണം. കാഴ്ച്ച ശക്തി വിജയിക്കണം.
ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. വർണ്ണാന്ധത, സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളകളുടെയോ മോർബിഡ് ആയിട്ടുളള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുളള കൈകാലുകൾ, കോമ്പല്ല് (മുൻ പല്ല്), ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരത്തിലുമുളള കുറവുകൾ എന്നിങ്ങനെയുളള ശാരീരിക ന്യൂനതകൾ ഉണ്ടായിരിക്കരുത്.
താഴെ നൽകിയിട്ടുള്ള കായിക ഇനങ്ങളിൽ എട്ടിനങ്ങളിൽ അഞ്ചെണ്ണമെങ്കിലും വിജയിക്കണം.
100 മീറ്റർ ഓട്ടം - 17 സെക്കന്റ്
ഹൈജമ്പ് - 1.06 മീറ്റർ
ലോംഗ് ജമ്പ് - 3.05 മീറ്റർ
ഷോട്ട് പുട്ട് - 4.88 മീറ്റർ
200 മീറ്റർ ഓട്ടം - 36 സെക്കന്റ്
ത്രോ ബോൾ - 14 മീറ്റർ
ഷട്ടിൽ റേസ് - 26 സെക്കന്റ്
സ്‌കിപ്പിങ് - 80 തവണ
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
Kerala government has announced a major recruitment drive for women in the Jail Department, targeting anticipated vacancies throughout the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വൻ എംഡിഎംഎ കടത്ത്: ചെരിപ്പിനുള്ളിൽ 193 ഗ്രാം മയക്കുമരുന്ന്; സുഹൃത്തുക്കളായ യുവാവും യുവതിയും പൊലിസ് പിടിയിൽ
crime
• 17 hours ago
സർക്കാറിന്റെ ആ ഉറപ്പ് പാഴ്വാക്ക്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ ഇനിയും 118 കേസുകൾ
Kerala
• 17 hours ago
ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്‌ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck
qatar
• 17 hours ago
ജെൻ സികളെ ഭയന്ന് മോദി സർക്കാർ; പ്രക്ഷോഭപ്പേടിയിൽ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
National
• 17 hours ago
UAE Weather: കനത്ത മഴയ്ക്ക് സാധ്യത; യുഎഇയിൽ ഓറഞ്ച് അലർട്ട്
uae
• 18 hours ago
പ്രതിസന്ധി അതീവ രൂക്ഷം; അമേരിക്കയിൽ സർക്കാർ ഷട്ട്‌ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വോട്ടെടുപ്പ്, പരാജയപ്പെടാൻ സാധ്യത
International
• 18 hours ago
രാജസ്ഥാനിലെ ആശുപത്രിയിൽ തീപിടുത്തം; 6 രോഗികൾ വെന്തുമരിച്ചു, 5 പേരുടെ നില ഗുരുതരം
National
• 18 hours ago
അയ്യപ്പ സംഗമം; വിശ്വാസികളുടെ കാണിക്ക വരെ സർക്കാർ അടിച്ചുമാറ്റുന്നു; രമേശ് ചെന്നിത്തല
Kerala
• a day ago
വിവാദങ്ങള്‍ക്കിടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി രാഹുല്‍ മാങ്കൂട്ടത്തില്‍; അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ
Kerala
• a day ago
ഡാര്‍ജിലിങ് ഉരുള്‍പൊട്ടല്‍; മരണം 20 ആയി; ഭൂട്ടാനിലെ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; പശ്ചിമ ബംഗാളില്‍ പ്രളയ മുന്നറിയിപ്പ്
National
• a day ago
കൊമ്പന്മാരെ വീഴ്ത്തി വാരിയേഴ്സ്; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്കെതിരെ 3-2-ന് കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് ആവേശവിജയം
Football
• a day ago
അന്താരാഷ്ട്ര നിയമം ജൂതന്മാര്ക്ക് ബാധകമല്ല; അതാണ് തിരഞ്ഞെടുക്കപ്പെട്ട ജനതയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം; വിവാദ പരാമർശവുമായി ഇസ്രാഈല്‍ ധനമന്ത്രി
International
• a day ago
യുഎഇയില്‍ കോര്‍പ്പറേറ്റ് ടാക്സ് രജിസ്ട്രേഷനില്‍ റെക്കോര്‍ഡ് നേട്ടം; രജിസ്ര്ടേഷന് 6 ലക്ഷം കഴിഞ്ഞു
uae
• a day ago
4 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു
crime
• a day ago
ഇന്ത്യയിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; 61 പോസിറ്റീവ് കേസുകള്‍, രോഗ ബാധ ഏറെയും കുട്ടികള്‍ക്ക്
National
• a day ago
പര്‍വ്വത ശിഖരത്തില്‍ നിന്ന് ഫോട്ടോ എടുക്കാനായി സേഫ്റ്റി റോപ്പ് അഴിച്ചു; പര്വ്വതാരോഹകന് ദാരുണാന്ത്യം
International
• a day ago
ഭാര്യ കാമുകനുമായി ഒളിച്ചോടി; മനംനൊന്ത് ഭർത്താവ് 8 മാസം പ്രായമുള്ള കുഞ്ഞടക്കം 4 മക്കളെയുമെടുത്ത് പുഴയിൽച്ചാടി
National
• a day ago
ഭർത്താവിന്റെ സംശയ രോഗം കാരണം ഭാര്യ മാറിത്താമസിച്ചു; അവിഹിത ബന്ധം ആരോപിച്ച് യുവതിയുടെ മൂക്ക് മുറിച്ച് ഭർത്താവ്
crime
• a day ago
പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ ഭാഗവത്
National
• a day ago
ആഗോള അയ്യപ്പസംഗമം; വി.ഐ.പി പ്രതിനിധികള്‍ താമസിച്ചത് ആഢംബര റിസോര്‍ട്ടില്‍; ചെലവഴിച്ചത് 12.76 ലക്ഷം രൂപ
Kerala
• a day ago
'യുവന്റസിലേക്ക് റൊണാൾഡോ വിളിച്ചിട്ടും പോകാതിരുന്നത് വലിയ നഷ്ടമാണ്'; വെളിപ്പെടുത്തലുമായി മുൻ ബാഴ്സ സൂപ്പർ താരം
Football
• a day ago