
ഈ മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഒക്ടോബറില്‍ തന്നെ അപേക്ഷിക്കണം; ഏതാണെന്നറിയാമോ?

1. സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് | ഒക്ടോബർ 31 വരെ
കോളജ് വിദ്യാർഥികൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന സ്‌കോളർഷിപ്പാണ് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്. ഈ വർഷത്തെ സ്‌കോളർഷിപ്പിനായി വിദ്യാർഥികൾക്ക് ഒക്ടോബർ 31 വരെ ഓൺലൈൻ അപേക്ഷ നൽകാം.
യോഗ്യത
ഒന്നാം വർഷ ഡിഗ്രി പഠന വിദ്യാർഥികൾക്കാണ് അവസരം.
റെഗുലറായി പഠിക്കുന്നവരായിരിക്കണം.
18നും 25നും വയസിന് ഇടയിലാണ് പ്രായപരിധി.
2025ൽ നടന്ന ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകളിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവരായിരിക്കണം.
അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം നാലര ലക്ഷം രൂപയിൽ കവിയരുത്.
കറസ്‌പോണ്ടന്റ്/ ഡിസ്റ്റൻസ്/ ഡിപ്ലോമ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
മറ്റേതെങ്കിലും സ്‌കോളർഷിപ്പ് നേടിയവർക്കും അപേക്ഷിക്കാനാവില്ല.
അപേക്ഷ
വിദ്യാർഥികൾ htttps://scholarship.gov.in സന്ദർശിച്ച് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് തെരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റ്, വരുമാനം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരാക്കണം. വിശദമായ വിജ്ഞാപനവും, പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭ്യമാണ്.
2. പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് | ഒക്ടോബർ 31 വരെ
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് കോളജ് വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഒക്ടോബർ 31ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം. വ്യവസ്ഥകൾ ചുവടെ,
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.
യോഗ്യത
കേരളത്തിലെ സർക്കാർ/ എയ്ഡഡ്/അംഗീകാരമുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ പിജി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക.
വിദ്യാർഥികൾക്ക് 40 ശതമാനത്തിൽ കുറയാതെ ഭിന്നശേഷിയുണ്ടെന്ന് തെളിയിക്കുന്ന UDID കാർഡ് ഉണ്ടായിരിക്കണം.
കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ കവിയരുത്. വാർഷിക വരുമാനത്തിന് തെളിവായി വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾ
കേന്ദ്ര മന്ത്രാലയത്തിന്റെ അന്തിമ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും സ്‌കോളർഷിപ്പ് നൽകുന്നത്. സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന അനുപാതം പ്രകാരമാണ് കേന്ദ്രം മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. ഭിന്നശേഷിയുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലും ആയതു ഒരേപോലെ വന്നാൽ ഉയർന്ന പ്രായത്തിന്റെ അടിസ്ഥാനത്തിലുമാണ് ലിസ്റ്റ് തയ്യാറാക്കുക.
കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർഥികൾ കേരളം ഡൊമിസൈൽ ആയി തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയതിന് ശേഷം അപേക്ഷയുടെ ഹാർഡ് കോപ്പിയും അനുബന്ധ രേഖകളും വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിൽ ഓൺലൈൻ വെരിഫിക്കേഷൻ ചെയ്യുന്നതിനായി അഞ്ച് ദിവസത്തിനുള്ളിൽ നൽകണം.
അപേക്ഷിക്കേണ്ട വിധം
വിദ്യാർഥികൾ ചുവടെ നൽകിയ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കി അപേക്ഷ നൽകണം. വിശദമായ അപേക്ഷ വിവരങ്ങൾ വെബ്‌സൈറ്റിലുണ്ട്. www.scholarships.gov.in
3. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് | ഒക്ടോബർ 22 വരെ
രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ( ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എസ്.സി) അഡ്മിഷൻ ലഭിച്ച ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. കോഴ്സുകളിൽ ഉപരിപഠനം (PG/Ph.D) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. തിരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് കോഴ്സ് കാലാവധിക്കുള്ളിൽ 50,000 രൂപയാണ് തുകയായി അനുവദിക്കുന്നത്. ഒറ്റ തവണ ലഭിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണിത്. കോഴ്സുകൾ സംബന്ധിച്ച വിശദവിവരം www.minoritywelfare.kerala.gov.in ൽ.
യോഗ്യത
അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബി.ഇ/ബി.ടെക്) 55 ശതമാനം മാർക്ക് നേടിയിരിക്കണം. ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും ഐ.ഐ.എസ്.സികളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സിനു പഠിക്കുന്ന വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
ഒന്നാം/രണ്ടാം/മൂന്നാം/നാലാം/അഞ്ചാം വർഷ IMSc വിദ്യാർഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട അപേക്ഷകരെ പരിഗണിച്ചതിനുശേഷം മാത്രമേ എ.പി.എൽ വിഭാഗത്തിൽപ്പെട്ട കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുളള വിദ്യാർഥികളെ പരിഗണിക്കുകയുള്ളൂ.
കേരളത്തിൽ സ്ഥിരതാമസക്കാരായ/ജനിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. 50 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും പരിഗണിക്കും. ഒരേ കുടുംബവാർഷിക വരുമാനം വരുന്ന വിദ്യാർഥികളിൽനിന്ന് ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥിക്കായിരിക്കും സ്‌കോളർഷിപ്പിന് മുൻഗണന നൽകുക. മുൻ വർഷം വകുപ്പിൽനിന്ന് സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾക്ക് വീണ്ടും അപേക്ഷിക്കാൻ കഴിയില്ല. കൂടാതെ മറ്റു വകുപ്പുകളിൽ/ സ്ഥാപനങ്ങളിൽനിന്ന് ഉന്നത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അനുവദിക്കുന്ന സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22. ഡയരക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ തപാൽ മുഖേനയോ വകുപ്പിൽ നേരിട്ടോ അപേക്ഷ ലഭ്യമാക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ
Cricket
• a day ago
ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
Kerala
• a day ago
കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
National
• a day ago
കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില
uae
• a day ago
തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ
Cricket
• a day ago
ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
National
• a day ago
ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ: യുഎഇയിലെ പ്രവാസികൾക്ക് വമ്പൻ നേട്ടം
uae
• a day ago
ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ
Cricket
• a day ago
ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍
Kerala
• a day ago
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ
uae
• a day ago
കെട്ടിടത്തില്‍ നിന്ന് വീണ് ആശുപത്രിയിലെത്തി; പരിശോധനയില്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; വയോധികന് ചികിത്സയില്‍
Kerala
• a day ago
ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകൾക്കും കേരളത്തിൽ നിരോധനം
Kerala
• a day ago
അസുഖം മുതൽ വിവാഹം വരെ; യുഎഇയിൽ ജീവനക്കാർക്ക് അവധി ലഭിക്കുന്ന ആറ് സാഹചര്യങ്ങൾ
uae
• a day ago
ബൈക്കില്‍ ഐ ലൗ മുഹമ്മദ് സ്റ്റിക്കര്‍ പതിപ്പിച്ചു; യുവാവിന് 7500 രൂപ പിഴ ചുമത്തി യുപി പൊലിസ്
National
• a day ago
ആശുപത്രിയിൽ വരുന്നവരെ ഇനി രോഗി എന്ന് വിളിക്കരുത് പകരം 'മെഡിക്കൽ ഗുണഭോക്താക്കൾ': ഉത്തരവിറക്കി തമിഴ്നാട് സർക്കാർ
National
• 2 days ago
ഫിറ്റ്നസ് ഉണ്ടെങ്കിൽ അവൻ ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പാണ്: റോബിൻ ഉത്തപ്പ
Cricket
• 2 days ago
ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ: കൺഫേം ടിക്കറ്റിന്റെ യാത്രാ തീയതി ഇനി ഫീസില്ലാതെ മാറ്റാം
National
• 2 days ago
ഖോര്‍ഫക്കാനില്‍ വാഹനാപകടം; യുവാവിനും എഴ് മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം
uae
• 2 days ago
ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം: 10 പേർക്ക് ജീവൻ നഷ്ടം; രക്ഷാപ്രവർത്തനം തീവ്രമായി തുടരുന്നു
National
• a day ago
വിസ് എയർ വീണ്ടും വരുന്നു; അബൂദബിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും
uae
• a day ago
ഡിസംബറില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നേക്കും; ഇതാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റിയ ബെസ്റ്റ് ടൈം
uae
• 2 days ago