HOME
DETAILS

നടു വേദനയുണ്ടോ...? ശ്രദ്ധിച്ചോളൂ,  ഭക്ഷണത്തിലെ പഞ്ചസാരയും നടുവേദനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നത്...

  
October 04, 2025 | 6:50 AM

does sugar consumption worsen back pain health experts weigh in

 

നടുവേദനയുണ്ടാകുന്നത് തീര്‍ച്ചയായും പല കാരണങ്ങളാലാവാം. അധികമായി ഭാരമെടുക്കുമ്പോഴോ ഹോര്‍മോണ്‍ മാറ്റങ്ങളോ ഉണ്ടായാലും നടുവേദനയുണ്ടാവാം. എന്നാല്‍ പുതിയ ആരോഗ്യ പഠനങ്ങളും വിദഗ്ധരുടെ നിരീക്ഷണങ്ങളും മറ്റ് ഒരു ഘടകത്തെ കൂടി സൂചിപ്പിക്കുകയാണ്. അതായത് ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ്. ദിനചര്യയില്‍ അടങ്ങിയിരിക്കുന്ന അമിത പഞ്ചസാര ശരീരത്തിലെ ഇന്‍ഫഌമേഷന്‍ പ്രക്രിയകള്‍ ഉത്തേജിപ്പിച്ച് സ്ഥിരമായ വേദനയ്ക്ക് വഴിയൊരുക്കാമെന്നു പറയപ്പെടുന്നു 

അതായത് അമിത പഞ്ചസാര ഉപയോഗം ശരീരത്തിലെ പല തരം പ്രശ്‌നങ്ങള്‍ക്കും വഴി തുറക്കുന്നു എന്നത് ഇപ്പോള്‍ മെഡിക്കല്‍ ലോകം മുഴുവനും അംഗീകരിച്ച കാര്യമാണ്. പക്ഷേ, പലര്‍ക്കും ഇത് അറിയില്ലായിരിക്കാം. ദിവസേന ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവും നമ്മെ ആശങ്കപ്പെടുത്തുന്ന നടുവേദനയും തമ്മില്‍ നേരിട്ട് ഒരു ബന്ധം ഉണ്ടാകാമെന്നാണ് വിദഗ്ധരുടെയും മുന്നറിയിപ്പ്.

 

sea.jpg

പഞ്ചസാര ശരീരത്തില്‍ ഉള്ള അണുബാധകളും ഇന്‍ഫ്‌ളമേഷന്‍ പ്രശ്‌നങ്ങളെയും വളര്‍ത്തുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍, സ്വന്തം ഭക്ഷണശൈലിയെ പുനഃപരിശോധിക്കുക എന്നത് ഓരോരുത്തരുടെയും ആരോഗ്യമേഖലയിലെ കടമയാണ്.

പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനം ശരീരത്തിന്റെ ഊര്‍ജനിലയെ ബാധിക്കുകന്നതു വഴി പൊണ്ണത്തടി, പ്രമേഹം എന്നിവയക്ക് കാരണമാവുകയും ചെയ്യുന്നു. ഈ രണ്ട് രോഗങ്ങളും ഇന്ന് ഏറ്റവും അധികം ആളുകളില്‍ കാണപ്പെടുന്നതും രോഗസാധ്യതയുടെ തോത് എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ്. എന്നാല്‍ അമിതമായ പഞ്ചസാര ഉപഭോഗം വേറെ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

 

ഇല്ലിനോയിസ് ബാക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ ജെഫ് വിന്റെര്‍ഹൈമര്‍ ഡിസിയുടെ അഭിപ്രായത്തില്‍ അമിതമായ പഞ്ചസാര ഉപഭോഗം നടുവേദനയുള്ള വ്യക്തികളില്‍ ഇത് കൂടുതല്‍ ദോഷകരമാക്കുമെന്നാണ്. പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം ശരീരഭാരം വര്‍ധിക്കുന്നതിനും പൊണ്ണത്തടിക്കും കാരണവുമാകുന്നു. ഇത് നട്ടെല്ലിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 

ഉയര്‍ന്ന അളവില്‍ പഞ്ചസാര കഴിക്കുന്നത് വിട്ടുമാറാത്ത ശരീര വീക്കത്തിന് കാരണമാകുമെന്നും ഇത് വേദനയും അസ്വസ്ഥതയും വര്‍ധിപ്പിക്കുമെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. ടൈപ്പ് 2 പ്രമേഹം പോലുള്ള അവസ്ഥകളുടെ വികാസത്തിന് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കാരണമാവുകയും ഇത് നാഡികള്‍ക്കു കേടുപാടുകള്‍ വരുത്തുകയും നടുവേദന കൂടുതല്‍ തീവ്രമാക്കുകയും ചെയ്യുമെന്നാണ് ഡോക്ടര്‍ വിന്റര്‍ഹൈമര്‍ ഇന്‍സ്റ്റഗ്രാമിലെ പൊസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 
 
ആരോഗ്യം സംരക്ഷിക്കുക എന്നത് ഭക്ഷണത്തില്‍ നിന്ന് ആരംഭിക്കുന്നതാണ്. പഞ്ചസാരയുടെ അളവ് കുറച്ചാല്‍ വേദനയില്ലാത്തൊരു ജീവിതത്തിലേക്കുള്ള വഴി എളുപ്പമാക്കാം.

 

 

Recent health studies and expert opinions suggest a surprising link between excessive sugar consumption and chronic back pain. While back pain is commonly attributed to factors like poor posture, heavy lifting, or hormonal changes, new evidence indicates that dietary sugar may also play a significant role.Monitoring and reducing daily sugar intake isn't just good for metabolic health — it may also be key to managing or preventing chronic back pain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെതിരെ കടുത്ത തീരുമാനമില്ല; ഉചിതമായ നടപടി ഉചിതമായ സമയത്തെന്ന് കെ.പി.സി.സി പ്രസിഡന്റ്

Kerala
  •  5 days ago
No Image

റായ്പൂരിൽ ഇന്ത്യക്ക് ബാറ്റിംഗ്; രണ്ട്‌ സൂപ്പർതാരങ്ങളെ കളത്തിലിറക്കി പ്രോട്ടിയാസ്

Cricket
  •  5 days ago
No Image

ലൈസൻസില്ലാത്ത സ്ഥാപനം ഫിനാൻഷ്യൽ റെ​ഗുലേറ്ററി ബോഡിയെന്ന പേരിൽ പ്രവർത്തിക്കുന്നു; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വാസുവിന് ജാമ്യമില്ല 

Kerala
  •  5 days ago
No Image

ഇനി മിനിറ്റുകൾക്കുള്ളിൽ വെർച്വൽ പോസ്റ്റ്‌മോർട്ടം; ഫോറൻസിക് സാധ്യതകൾ വികസിപ്പിച്ച് ദുബൈ പൊലിസ്

uae
  •  5 days ago
No Image

ബലാത്സംഗ ശ്രമം തടഞ്ഞ് ഹീറോ ഹംസ; സഊദി വിദ്യാർഥിയെ പ്രശംസിച്ച് ബ്രിട്ടനിലെ കോടതിയും പൊലിസും

Saudi-arabia
  •  5 days ago
No Image

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡിയില്‍ വിട്ടു

Kerala
  •  5 days ago
No Image

ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി; വിജയ് ഹസാരെ ട്രോഫിയിൽ കോഹ്‌ലി ഡൽഹിക്കായി കളത്തിൽ ഇറങ്ങും

Cricket
  •  5 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് സൗദി അറേബ്യ 90 മില്യണ്‍ ഡോളര്‍ കൈമാറി

International
  •  5 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് ഗ്രാമിന് 507.50 ദിർഹം

uae
  •  5 days ago