മരടില്‍ ഓണക്കാഴ്ചക്ക് നാളെ തിരിതെളിയും
മരട്: നഗരസഭയുടെ ഓണാഘോഷ പരിപാടിയായ ഓണക്കാഴ്ച 2016ന് നാളെ തുടക്കമാകും. വളന്തകാട് കായലില്‍ നടക്കുന്ന ജലോത്സവം ഉള്‍പ്പെടെ അഞ്ചു ദിവസം നീളുന്ന കലാ സാംസ്‌കാരിക സായാഹ്നങ്ങളും മല്‍സരങ്ങളുമാണ് നഗരസഭ യുടെ നേതൃത്വത്തിലുള്ള ജനകീയ സമിതി ഒരുക്കിയിട്ടുള്ളത്. മരട് ഗവ. മാങ്കായില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടാണ് പ്രധാന വേദി.
നാളെ വൈകിട്ട് മൂന്നിന് നെട്ടൂര്‍ നോര്‍ത്തില്‍ നിന്ന് ഓണപ്പതാകയും മാവേലിയുമായി നടത്തുന്ന വിളംബര യാത്ര ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജിന്‍സണ്‍ പീറ്റര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. മരടിലെ വിവിധ പ്രദേശങ്ങളിലൂടെ കൊട്ടാരം ജംക്ഷനില്‍ സംഗമിക്കും.
ജലോത്സവ ട്രോഫികളുടെ പ്രദര്‍ശന യാത്രയും അകമ്പടിയായി ഉണ്ടാകും. ഘോഷയാത്ര മാങ്കായില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്നതോടെ ഓണപ്പതാക ഉയരും.
പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിന് നഗരസഭ സ്വീകരിക്കുന്ന നടപടികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് 'പ്ലാസ്റ്റിക് ദുരുപയോഗത്തിന് വിട' എന്ന മുദ്രാവാക്യവുമായാണ് ഇക്കുറി ജലോത്സവ പ്രേമികള്‍ ജലകേളിക്ക് തയ്യാറെടുക്കുന്നത്.
എ, ബി ഗ്രേഡുകളിലായി 15 ഇരുട്ടുകുത്തി വള്ളങ്ങളാണ് മാറ്റുരയ്ക്കുക. വനിതകളുടെ മത്സരങ്ങളും ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്തെ കായിക സാംസ്‌കാരിക പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തിര്‍ ആഘോഷ കമ്മിറ്റി ജനറല് കണ്‍വീന ജിന്‍സണ്‍ പീറ്റര്‍, ചെയര്‍മാന്മാരായ പി.ജെ.ജോണ്‍സണ്‍ ജബ്ബാര്‍ പാപ്പന, ബോബന്‍ നെടുംപറമ്പില് എം.വി.ഉല്ലാസ്, പി.ഡി.ശരത്ചന്ദ്രന്‍ തുടങ്ങിയവര്‍പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."