HOME
DETAILS
MAL
ഒമ്പതിനകം പദ്ധതി സമര്‍പ്പിച്ചില്ലെങ്കില്‍ വികസന ഫണ്ട് വെട്ടിക്കുറയ്ക്കും
backup
September 08 2016 | 01:09 AM
ആലപ്പുഴ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ പ്രോജക്ടുകള്‍ സെപ്തംബര്‍ ഒമ്പതിനകം ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ അഞ്ചു ശതമാനം വെട്ടിക്കുറയ്ക്കാന്‍ അധികാര വികേന്ദ്രീകരണത്തിനുള്ള സംസ്ഥാന തല കോഓര്‍ഡിനേഷന്‍ കമ്മറ്റി നിര്‍ദ്ദേശിച്ചു. സെപ്തംബര്‍ ഒമ്പതിനകം ജില്ലാ ആസൂത്രണ സമിതികള്‍ക്ക് പ്രോജക്ടുകള്‍ സമര്‍പ്പിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 30 വരെ ഇത് സമര്‍പ്പിക്കാം. ഇവരുടെ വികസന ഫണ്ട് വിഹിതത്തില്‍ അഞ്ച് ശതമാനം കിഴിവ് വരുത്തും. സെപ്തംബര്‍ 30ന് ശേഷം പ്രോജക്ട് സമര്‍പ്പിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫില്‍ നിന്നും 10 ശതമാനം കിഴിവ് വരുത്താനും കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."