HOME
DETAILS

ഡിസംബറില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നേക്കും; ഇതാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റിയ ബെസ്റ്റ് ടൈം

  
October 07 2025 | 14:10 PM

december flight prices set to skyrocket  book now for the best deals in 2025

ദുബൈ: ഡിസംബറില്‍ നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ വിദഗ്ധര്‍. ഡിസംബര്‍ അവധിക്കാലത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്ക് 50 ശതമാനത്തോളം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍, നവംബര്‍ അവസാനം ബുക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ കുറവ് ലഭിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ദുബൈ-ലണ്ടന്‍ പോലുള്ള റൂട്ടിലെ നിലിലെ ടിക്കറ്റ് നിരക്ക് 3,800 ദിര്‍ഹം മുതല്‍ 4,200 ദിര്‍ഹം വരെയാണ്. ഡിസംബര്‍ അവധിക്കാലത്തോട് അടുക്കുമ്പോള്‍ ഇത് കുത്തനെ ഉയര്‍ന്നേക്കും. അതിനാല്‍ അവധിക്കാല യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ എത്രയും പെട്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് നല്ലതെന്ന് വിവിധ ട്രാവല്‍ ഏജന്‍സികളിലെ പ്രതിനിധികള്‍ വ്യക്തമാക്കി.

ഡിസംബര്‍ മാസത്തിലെ 2, 3 തീയതികളിലെ യുഎഇ നാഷണല്‍ ഡേ അവധി, ക്രിസ്മസ്, ന്യൂയര്‍ ഡേ തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് യുഎഇയില്‍ നിന്ന് നിരവധി പ്രവാസികള്‍ നാട്ടിലേക്കെത്താന്‍ സാധ്യതയുണ്ട്. ഇതു മുന്നില്‍ കണ്ട് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയേക്കും. നിലവില്‍ പല റൂട്ടുകളിലും താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നുണ്ടെങ്കിലും ഡിസംബര്‍ രണ്ടാം വാരം മുതല്‍ ഉയര്‍ന്ന ഡിമാന്റ് കാരണം ടിക്കറ്റ് നിരക്ക് വര്‍ധിച്ചേക്കും. ഈ സമയങ്ങളില്‍ 20 മുതല്‍ 50 ശതമാനം വരെ ടിക്കറ്റ് നിരക്ക് വര്‍ധിക്കാനാണ് സാധ്യത.

അന്താരാഷ്ട്ര യാത്രകള്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുയോജ്യമായ സമയം യാത്രയുടെ 6 മുതല്‍ എട്ട് ആഴ്ച മുമ്പാണ്. അവധിക്കാലങ്ങളിലും ആഘോഷ വേളകളിലും ഏറ്റവും മികച്ച നിരക്കുകള്‍ ആദ്യം തന്നെ വിറ്റുപോകും. ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മികച്ച നിരക്കില്‍ ഡിസംബറില്‍ സീറ്റ് ഉറപ്പിക്കാം. ഇതിനുപുറമേ ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 25 മുതല്‍ 20 ശതമാനം വരെ ലാഭിക്കുകയും ചെയ്യാം. ഈദുല്‍ ഇത്തിഹാദ് അവധികളുടെ മുമ്പും പിമ്പുമായി വാര്‍ഷിക അവധിയെടുത്താല്‍ പ്രവാസികള്‍ക്ക് പത്ത് ദിവസം വരെ ലഭിക്കാന്‍ ഇടയുണ്ട്. ഇപ്പോള്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്താല്‍ വലിയ ലാഭം കൊയ്യാന്‍ സാധിക്കും.

airline ticket prices could explode in december due to holiday demand. discover the ideal booking window, tips for cheap fares, and strategies for expats and travelers amid rising costs in the gulf region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുനമ്പത്തേത് വഖഫ് ഭൂമിയല്ല'  നിരീക്ഷണവുമായി ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി

Kerala
  •  10 hours ago
No Image

സോഷ്യൽ മീഡിയയിലൂടെയുള്ള ആൾമാറാട്ടത്തിന് കടുത്ത ശിക്ഷയുമായി യുഎഇ; തട്ടിപ്പുകാരെ കാത്തിരിക്കുന്നത് 10 ലക്ഷം ദിർഹം പിഴയും ഒരു വർഷം ജയിൽശിക്ഷയും

uae
  •  11 hours ago
No Image

'ഹമാസുമായി കരാര്‍ ഒപ്പുവെക്കാതെ ഒരു ബന്ദിയെ പോലും നിങ്ങള്‍ക്ക് മോചിപ്പിക്കാനാവില്ല' സയണിസ്റ്റ് രാഷ്ട്രത്തോട് അന്ന് സിന്‍വാര്‍ പറഞ്ഞു; ഗസ്സയില്‍, നിന്ന് നെതന്യാഹുവിന്റെ നാണംകെട്ട മടക്കം

International
  •  11 hours ago
No Image

ഇത് പുതു ചരിത്രം; ഏകദിന ലോകകപ്പിൽ സെൻസേഷണൽ റെക്കോർഡ് തകർത്ത് ഇന്ത്യൻ താരം

Cricket
  •  12 hours ago
No Image

പ്രവാസികള്‍ ജാഗ്രതൈ; ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത്

Kuwait
  •  12 hours ago
No Image

ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; 7.5  തീവ്രത, സുനാമി മുന്നറിയിപ്പ്

International
  •  13 hours ago
No Image

കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം, നിരവധിപേർക്ക് പരുക്ക്

Kerala
  •  13 hours ago
No Image

അടുത്ത വർഷം മുതൽ മധുര പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി സഊദി  

Saudi-arabia
  •  13 hours ago
No Image

ശബരിമല സ്വർണപാളിയിൽ തിരിമറി നടന്നു; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി 

Kerala
  •  13 hours ago
No Image

'ഇംഗ്ലണ്ട് പര്യടനത്തിലെ എന്റെ ഗുരു അവനാണ്'; ഇന്ത്യൻ സൂപ്പർ താരം തന്റെ 'ഗുരു'വാണെന്ന് തുറന്ന് പറഞ്ഞ് കുൽദീപ് യാദവ്

Cricket
  •  13 hours ago

No Image

രാത്രി ഗ്യാസ് ഓഫാക്കാൻ മറന്നു; രാവിലെ ലൈറ്റർ കത്തിച്ചതോടെ തീ ആളിപ്പടർന്നു, നാല് പേർക്ക് ഗുരുതര പരുക്ക്

Kerala
  •  14 hours ago
No Image

സ്വവർഗ ബന്ധത്തിന് വഴങ്ങിയില്ല, അതിഥി തൊഴിലാളിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പൊലിസിന്റെയും നാട്ടുകാരുടെയും ക്രൂരമർദനം; അന്വേഷണത്തിൽ തെളിഞ്ഞത് തൊഴിലുടമയുടെ തട്ടിപ്പ്

crime
  •  14 hours ago
No Image

എക്കാലത്തെയും മികച്ച മൂന്ന് താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ; അദ്ദേഹത്തിന്റെ നേട്ടങ്ങൾ പൂർണമായി പറയാൻ രണ്ട് മണിക്കൂറിലധികം വേണ്ടിവരുമെന്ന് യുവേഫ പ്രസിഡന്റ്

Football
  •  15 hours ago
No Image

വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്‌റാഈല്‍ മന്ത്രിസഭ; 24 മണിക്കൂറിനകം നടപ്പിലാവും, നിരീക്ഷണത്തിന് യു.എസ് ട്രൂപ്പുകള്‍;  യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഹമാസ്

International
  •  15 hours ago