National Testing Agency (NTA) has invited applications for the UGC NET December examination. Registration began on October 7. Candidates can apply online through the official website until November 7.
HOME
DETAILS
MAL
യുജിസി നെറ്റ് 2025; അപേക്ഷ ആരംഭിച്ചു; അവസാന തീയതി നവംബര്‍ 07
October 08, 2025 | 9:30 AM
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഡിസംബര്‍ മാസത്തെ യുജിസി നെറ്റ് എക്‌സാമിന് അപേക്ഷ വിളിച്ചു. ഒക്ടോബര്‍ 7 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി നവംബര്‍ 7 വരെ അപേക്ഷിക്കാം. അപേക്ഷ തിരുത്താന്‍ നവംബര്‍ 10 മുതല്‍ 12 വരെ സമയം അനുവദിക്കും. പരീക്ഷ തീയതി, അഡമിറ്റ് കാര്‍ഡ്, പരീക്ഷ കേന്ദ്രം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.
പ്രധാന തീയതികള്‍
അപേക്ഷ ആരംഭിച്ച തീയതി: ഒക്ടോബര്‍ 07
അപേക്ഷ അവസാനിക്കുന്ന തീയതി: നവംബര്‍ 7 രാത്രി 11.50 വരെ.
തെറ്റ് തിരുത്തേണ്ട തീയതി: നവംബര്‍ 10 മുതല്‍ 12 വരെ.
പരീക്ഷ
യൂണിവേഴ്‌സിറ്റി/ കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കും, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (JRF) നല്‍കുന്നതിനുമുള്ള ദേശീയ തല നിര്‍ണയ പരീക്ഷയാണ് യുജിസി നെറ്റ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി) മോഡലിലാണ് പരീക്ഷ നടക്കുക. 85 വിഷയങ്ങളാണ് ആകെയുള്ളത്.
പരീക്ഷ ഫീസ്
ജനറല്‍ വിദ്യാര്‍ഥികള്‍ക്ക് 1150 രൂപയും, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗക്കാര്‍ക്ക് 600 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗക്കാര്‍ക്ക് 325 രൂപയും പരീക്ഷ ഫീസുണ്ട്.
അപേക്ഷിക്കേണ്ട വിധം
യുജിസി നെറ്റ് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി ഒഫീഷ്യല്‍ വെബ്‌സൈറ്റായ ugcnet.nta.nic.in സന്ദര്‍ശിക്കുക.
ശേഷം ഹോം പേജില്‍ നിന്ന് യുജിസി നെറ്റ് ഡിസംബര്‍ 2025 നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക.
ശേഷം രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക.
ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി, പാസ്‌വേര്‍ഡ് നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
അതിന് ശേഷം വ്യക്തിഗത, അക്കാദമിക് വിവരങ്ങള്‍ സഹിതം അപേക്ഷ പൂരിപ്പിക്കുക.
സ്‌കാന്‍ ചെയ്ത് ഡോക്യുമെന്റ് അപ്ലോഡ് ചെയ്യുക.
ഫീസടച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.
അപേക്ഷ പ്രിന്റൗട്ട് എടുത്ത് ഭാവി ആവശ്യത്തിനായി സൂക്ഷിക്കുക.
വെബ്‌സൈറ്റ്: https://ugcnet.nta.nic.in/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."