HOME
DETAILS

സി.എസ്.ഐ.ആർ- യു.ജി.സി നെറ്റ്; അപേക്ഷ ഒക്ടോബർ 24 വരെ 

  
Web Desk
October 01, 2025 | 12:51 PM

csir ugc net exam application open until october 24

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) യു.ജി.സി നെറ്റ് പരീക്ഷക്ക് ഒക്ടോബർ 24 വരെ അപേക്ഷിക്കാം. ഡിസംബർ 18നാണ് പരീക്ഷ നടക്കുക. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ്(എൻ.ടി.എ) പരീക്ഷ നടത്തിപ്പ് ചുമതല. ഫീസടക്കേണ്ട അവസാന തീയതി ഒക്ടോബർ 26. ഒക്ടോബർ 27 മുതൽ 29 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. 

CSIR- UGC NET ? 

സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രഫസർ നിയമനം, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനാണ് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ. ശാസ്ത്രം, എൻജിനീയറിങ്, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനാണ് പരീക്ഷ. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, ജിയോളജി തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പരീക്ഷ രീതി

180 മിനുട്ട്/ മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. രണ്ടുഘട്ടമായാണ് പരീക്ഷ നടക്കുക. ആദ്യഘട്ടം രാവിലെ 9.30 മുതൽ 12വരെയും രണ്ടാംഘട്ടം ഉച്ചക്കു ശേഷം മൂന്നുമണി മുതൽ ആറുമണി വരെയും നടക്കും.

യോഗ്യത

55ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. 

ബിരുദാനന്തര ബിരുദം പഠിച്ചുകൊണ്ടിരിക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ജെ.ആർ.എഫിന് 30 വയസാണ് ഉയർന്ന പ്രായപരിധി. എന്നാൽ പിഎച്ച്.ഡിക്കും അസിസ്റ്റന്റ് പ്രഫസർഷിപ്പിനും പ്രായപരിധിയില്ല. സംവരണ വിഭാ​ഗത്തിൽ ഉൾപ്പെട്ട വിദ്യാർ‍ഥികൾക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.  

ലെക്ചർഷിപ്പ് (എൽ.എസ്)/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഉയർന്ന പ്രായപരിധിയില്ല.

അപേക്ഷിക്കേണ്ട വിധം

വിദ്യാർഥികൾ ഒക്ടോബർ 24ന് മുൻപായി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ശേഷം ലഭ്യമാവുന്ന ലോ​ഗിൻ ക്രെഡൻഷ്യലുകൾ ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുക. നിങ്ങളുടെ ഇമെയിൽ ഐഡിയിലും ഫോൺ നമ്പറിലും പങ്കിട്ടിരിക്കുന്ന ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിക്കുക. ശേഷം സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് നൽകി, അപേക്ഷ ഫീസ് അടയ്ക്കണം. 

വിശദമായ നോട്ടിഫിക്കേഷനും, അപേക്ഷ പ്രോസ്പെക്ടസിനും https://csirnet.nta.nic.in/ സന്ദർശിക്കുക. 

applications for the csir-ugc net exam can be submitted until october 24.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  5 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  5 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  5 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  5 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  5 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  5 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  5 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  5 days ago