HOME
DETAILS

കുവൈത്തില്‍ പെറ്റി കേസുകളില്‍ ഇനി ഇലക്ട്രോണിക് വിധി

  
October 09, 2025 | 3:28 AM

Kuwait approves legal amendment enabling full electronic rulings in minor cases

കുവൈത്ത് സിറ്റി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ സുപ്രധാനമായ ചുവടുവെപ്പ് നടത്തി, കുവൈത്തില്‍ പെറ്റി കേസുകളില്‍ ഇനി ഇലക്ട്രോണിക് വിധി. കുവൈത്തിലെ ക്രിമിനല്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട 1960ലെ നിയമത്തിലെ 17ാം അനുച്ഛേദം ഭേദഗതി ചെയ്യുന്ന കരട് നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെയാണ് ഇത് സാധ്യമായത്. ചെറിയ കേസുകളില്‍ വിധികള്‍ പുറപ്പെടുവിക്കാന്‍ കോടതികള്‍ക്ക് പൂര്‍ണ്ണമായും ഇലക്ട്രോണിക് രീതി അവലംബിക്കാമെന്നതാണ് ഭേദഗതിയുടെ ഹൈലൈറ്റ്. മന്ത്രിസഭ അംഗീകാരം നല്‍കിയ നിയമത്തിന്റെ മുഴുവന്‍ രൂപവും പുറത്തുവന്നിട്ടില്ല.

ഹരജികള്‍ സ്വീകരിക്കുക, ചര്‍ച്ചകള്‍ നടത്തുക, ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കുക, വിധികള്‍ പുറപ്പെടുവിക്കുക, ഡിജിറ്റല്‍ സംവിധാനം വഴി വിധികള്‍ പ്രഖ്യാപിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പരമ്പരാഗത കോടതി സെഷനുകളുടെ ആവശ്യകത ഇല്ലാതാക്കി, കേസ് ഫയലുകളുടെ അവലോകനത്തെ മാത്രം അടിസ്ഥാനമാക്കി ജഡ്ജിമാര്‍ ഈ വിധികള്‍ പുറപ്പെടുവിക്കുന്നു. കേസ് ഫയല്‍ ചെയ്തത് മുതല്‍ വിധി പ്രഖ്യാപനം വരെയുള്ള എല്ലാ നടപടിക്രമങ്ങളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിചാരണയുടെയോ സാക്ഷി വിസാതരത്തിന്റെയോ ആവശ്യമില്ലാതെ പിഴ ചുമത്തുന്ന ചെറിയ കേസുകളില്‍ പുതിയ ഭേദഗതി നിര്‍ണ്ണായകമാകും. കേസുകളില്‍ അതിവേഗം വിധി പ്രഖ്യാപിക്കാന്‍ ഇത് സഹായിക്കുമെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. കോടതികളുടെയും വ്യവഹാരികളുടെയും ജോലിഭാരം ഗണ്യമായി കുറയ്ക്കാനും ഇതുവഴി സാധിക്കും. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും എളുപ്പത്തിലാകും.

The Council of Ministers has given nod to a draft decree-law amending certain provisions of the Criminal Procedures and Trials Law (Law No. 17 of 1960), introducing a major shift toward digital justice. The amendment focuses on the penal order system, allowing courts to handle simple cases entirely through electronic means—from receiving requests and deliberations to issuing and announcing rulings via the digital platform.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police

National
  •  10 days ago
No Image

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

Kerala
  •  10 days ago
No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  10 days ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  10 days ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Kerala
  •  10 days ago
No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  10 days ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  10 days ago
No Image

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

National
  •  10 days ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

uae
  •  10 days ago