HOME
DETAILS

വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത: ജോലി കഴിഞ്ഞെത്തിയ മകന്‍ കണ്ടത് വീടിനു പിന്നില്‍ മരിച്ചുകിടക്കുന്ന അമ്മയെ

  
October 09, 2025 | 5:01 AM

suspicious death of woman in ettumanoor kottayam

 

കോട്ടയം: ഏറ്റുമാനൂരില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ സ്വദേശി ലീന ജോസ് (56) ആണ് മരിച്ചത്. വീടിന്റെ പിന്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പൊലിസ് പറയുന്നത്. പൊലിസും ഫോറന്‍സിക് സംഘവും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അടുക്കളയുടെ പിന്‍വശത്താണ് ലീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലീനയെ കൂടാതെ നാല് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവും രണ്ട് മക്കളും ഭര്‍ത്താവിന്റെ അച്ഛനും അടങ്ങുന്നവരാണ് ഉണ്ടായിരുന്നത്. രാത്രി പന്ത്രണ്ട് മണിയോടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ വിവരം അറിഞ്ഞിരുന്നില്ല എന്നും പറയപ്പെടുന്നു. മൃതദേഹം കിടക്കുന്നതിന് സമീപത്ത് നിന്നായി ഒരു കത്തിയും കണ്ടെടിത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


A 56-year-old woman, Leena Jose, from Perur in Kottayam, was found dead under suspicious circumstances at her residence in Ettumanoor. Her body was discovered behind the kitchen with visible injury marks, suggesting possible foul play. Police and forensic teams conducted a detailed inspection at the scene. A knife was also recovered near the body.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  7 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  7 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  7 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  7 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  7 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  7 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  7 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  7 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  7 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  7 days ago