HOME
DETAILS

തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് നല്‍കി; തിരുവനന്തപുരം ആര്‍.സി.സിയില്‍ ഗുരുതര ചികിത്സാപിഴവ്

  
Web Desk
October 09, 2025 | 6:42 AM

kerala-rcc-drug-error-brain-cancer-patients-given-wrong-medicine

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്ററില്‍ ഗുരുതര ചികില്‍സാപിഴവ്. തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള കീമോതെറപ്പി ഗുളികകള്‍ മാറി നല്‍കി. മരുന്ന് കമ്പനിയുടെ പാക്കിങ്ങിലെ പിഴവാണ് മരുന്ന് മാറി നല്‍കാന്‍ കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

2130കുപ്പികളില്‍ 2125 കുപ്പികളും വിതരണം ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്താനായത്. എത്ര രോഗികള്‍ക്കു ഇതു നല്‍കിയിട്ടുണ്ടെന്ന വിവരം ലഭ്യമല്ല. 

ഒരു ബാച്ചില്‍ മാത്രമാണ്  പിഴവ് കണ്ടെത്തിയതെന്നും ആര്‍ക്കും ആരോഗ്യപ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആര്‍സിസി വിശദീകരിച്ചു.മരുന്ന് നിര്‍മിച്ച ഗുജറാത്തിലെ ഗ്ലോബെല ഫാര്‍മയ്‌ക്കെതിരെ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ കേസെടുത്തു. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയെന്നും ആര്‍.സി.സി അറിയിച്ചു.

ഗുജറാത്തിലെ ഗ്ലോബെല ഫാര്‍മ നിര്‍മിച്ച ടെമൊസോളോമൈഡ്100 എന്ന ഗുളികയുടെ അഞ്ച് ഗുളികകള്‍ വരുന്ന കുപ്പിയുടെ പാക്കിങിലാണ് പിഴവ് സംഭവിച്ചത്. ടെമൊസോളോമൈഡ്100 എന്ന പേരുള്ള പേപ്പര്‍ ബോക്‌സില്‍ എറ്റോപോസൈഡ് 50 എന്ന ഗുളികയുടെ കുപ്പിയാണ് വിതരണം ചെയ്തത്. കുപ്പിക്കു പുറത്തും എറ്റോപോസൈഡ് 50 എന്നായിരുന്നു. എട്ട് ഗുളികയായിരുന്നു ഓരോ കുപ്പിയിലും ഉണ്ടായിരുന്നത്. ഡ്രഗ്‌സ് കണ്‍ട്രോളറുടെ പരിശോധനയിലും ബോക്‌സിനുള്ളില്‍ ഈ ഗുളികയാണെന്നു സ്ഥിരീകരിച്ചു.മരുന്ന് മാറിയ വിവരം അറിഞ്ഞതോടെ വിതരണം പൂര്‍ണമായും നിര്‍ത്തിവെച്ചു. മരുന്ന് നല്‍കിയ രണ്ടായിരത്തോളം രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം, നേരത്തേ വിതരണം ചെയ്ത ബോക്‌സുകളിലും മരുന്നുകള്‍ മാറിയിരുന്നോ എന്ന് വ്യക്തതവരുത്താനായി ഫാര്‍മസിയില്‍നിന്ന് ഒരു മാസത്തിനിടെ എറ്റോപോസൈഡ് വാങ്ങിയ രോഗികളുടെ വിവരം ശേഖരിച്ചുവരികയാണെന്നും അധികൃതര്‍  അറിയിച്ചു. 

 

English Summary: A serious medical error has been reported at the Regional Cancer Centre (RCC) in Thiruvananthapuram, where patients with brain cancer were mistakenly given a chemotherapy drug intended for lung cancer. The issue reportedly stemmed from a packaging error by Gujarat-based pharmaceutical company Globel Pharma.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  13 minutes ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  21 minutes ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  34 minutes ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  an hour ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  an hour ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 hours ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  2 hours ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  2 hours ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  2 hours ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  2 hours ago