HOME
DETAILS

ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറും സ്റ്റിയറിം​ഗും വേർപെട്ട് അപകടം; ഷോറൂമിന് മുന്നിൽ സ്കൂട്ടർ കത്തിച്ച് യുവാവിന്റെ പ്രതിഷേധം

  
Web Desk
October 13, 2025 | 12:36 PM

man sets electric scooter on fire outside showroom after tyre and steering failure during ride with wife and child

പുതിയതായി വാങ്ങിയ ഇലക്ട്രിക് സ്കൂട്ടറിന്റെ തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ പാലൻപൂർ സ്വദേശിയായ യുവാവ് ഒല ഷോറൂമിന് മുന്നിൽ സ്വന്തം സ്കൂട്ടറിന് തീയിട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.

ഭാര്യയ്ക്കും അഞ്ച് വയസ്സുള്ള മകനോടൊപ്പം യുവാവ് ഹൈവേയിൽ കൂടി യാത്ര ചെയ്യവേ സ്കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേർപെട്ട് അപകടം ഉണ്ടായതാണ് പ്രതിഷേധത്തിന് കാരണം. ഹൈവേയിൽ കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചതിനാലാണ് വൻ അപകടം ഒഴിവായത് എന്ന് യുവാവ് പറഞ്ഞു. എന്നാൽ തകരാർ സംബന്ധിച്ച് ഒല ഇലക്ട്രിക് കമ്പനിക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും തൃപ്തികരമായ മറുപടിയോ പരിഹാരമോ ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് പലതവണ ഷോറൂം സന്ദർശിച്ചിട്ടുണ്ടെന്നും എന്നാൽ അധികൃതർ പ്രശ്നം അവഗണിക്കുകയായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ചാണ് ഷോറൂമിന് മുന്നിൽ എത്തി യുവാവ് സ്കൂട്ടറിൽ പെട്രോൾ ഒഴിച്ച് തീയിട്ടത്. സംഭവത്തിന്റെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ യുവാവ് സ്കൂട്ടറിൽ മണ്ണെണ്ണ ഒഴിക്കുന്നതും തീ കൊളുത്തുന്നതും വ്യക്തമാണ്. നിമിഷങ്ങൾക്കകം വാഹനം പൂർണമായി കത്തിനശിച്ചു. എന്താണ് സംഭവം എന്നറിയാൻ വലിയ ജനക്കൂട്ടവും ഷോറൂമിന് പുറത്ത് തടിച്ചുകൂടി.

എന്തായാലും സംഭവം ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസ് നിലവാരത്തെക്കുറിച്ച് ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കകളാണ് ഉയർത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ നിരവധി പ്രതികരണങ്ങളും ഉയരുന്നുണ്ട്.

ഒല ഇലക്ട്രിക് സർവീസ് പ്രശ്നങ്ങൾ: ഉപഭോക്താക്കളുടെ പരാതികളും കമ്പനിയുടെ നടപടികളും

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഒല ഇലക്ട്രിക്കിനെതിരെ രാജ്യ വ്യാപകമായി സർവീസ് സംബന്ധമായ പരാതികൾ വർഷങ്ങളായി വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ 10,000-ത്തിലധികം ഉപഭോക്തൃ പരാതികളാണ് ഒലയ്ക്കെതിരെ രജിസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) അറിയിച്ചു. അതേസമയം ഈ വർഷവും ഇത് തുടരുകയാണ്, പ്രത്യേകിച്ച് ഡിമാൻഡ് വർധനവിനിടയിൽ സർവീസ് ബാക്ക്‌ലോഗും റെഗുലേറ്ററി പ്രശ്നങ്ങളും കമ്പനിയെ ബാധിക്കുന്നു.

 

A man from Palanpur, Gujarat, set his Ola electric scooter on fire outside a showroom to protest the company's failure to address a defect that caused the scooter's tyre and steering to detach during a ride with his wife and five-year-old son, narrowly escaping a major accident. Despite multiple complaints, the issue remained unresolved, leading to the dramatic act, which was captured in a viral video.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ എപിക് ഫ്യൂറി: ചബഹാർ തുറമുഖത്ത് ഇറാനിയൻ യുദ്ധകപ്പൽ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്

International
  •  2 days ago
No Image

സഊദിക്ക് നേരെ ഇറാന്റെ ആക്രമണം: റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തകർത്ത് പ്രതിരോധ സേന

International
  •  2 days ago
No Image

തീരുമാനം തിരുത്തി ആർ. ശ്രീലേഖ; നിയമസഭയിലേക്ക് മത്സരിക്കും; പോക്‌സോ കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കും

Kerala
  •  2 days ago
No Image

ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന; സേവനങ്ങളിൽ തടസമുണ്ടാകാമെന്ന് കരീം 

uae
  •  2 days ago
No Image

അബൂദബിയിലെ അൽ സലാം നാവിക താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം; സ്ഥിരീകരിച്ച് യു.എ.ഇ പ്രതിരോധ മന്ത്രാലയം

International
  •  2 days ago
No Image

അട്ടിമറി വീരന്മാർക്ക് സൂപ്പർ 8-ൽ അടിതെറ്റി! ദക്ഷിണാഫ്രിക്ക സെമിയിലേക്ക്; സിംബാബ്‌വെയ്ക്ക് കണ്ണീരോടെ മടക്കം

Cricket
  •  2 days ago
No Image

ഓപ്പറേഷൻ എപിക് ഫ്യൂറി: മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് ഗുരുതര പരുക്ക്; സ്ഥിരീകരിച്ച് യുഎസ് സെൻട്രൽ കമാൻഡ്

International
  •  2 days ago
No Image

In Depth Story : അമേരിക്കയെ സമ്മർദ്ദത്തിലാക്കാൻ ഇറാന്റെ പുതിയ സ്ട്രാറ്റജി; ഗൾഫ് രാഷ്ട്രങ്ങളിലെ യുഎസ് താവളങ്ങൾ പ്രധാന ലക്ഷ്യങ്ങൾ

International
  •  2 days ago
No Image

അമേരിക്കൻ യുദ്ധക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈലാക്രണം; അവകാശവാദവുമായി ‌ഇറാൻ

International
  •  2 days ago
No Image

ഗൾഫ് രാജ്യങ്ങൾ ദേഷ്യപ്പെടേണ്ടത് ഇറാനോടല്ല; അമർഷം ഇസ്റാഈലിനോടും അമേരിക്കയോടും വേണം: നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

International
  •  2 days ago