HOME
DETAILS

ഗതാ​ഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും

  
Web Desk
October 09 2025 | 16:10 PM

traffic congestion solution centre greenlights elevated highway for kozhikode city roads panath thazham-netaji nagar stretch states fund request to be fulfilled soon

കോഴിക്കോട്: എൻഎച്ച് നിർമാണ പദ്ധതികൾ തടസ്സം സൃഷ്ടിച്ച കോഴിക്കോട് സിറ്റി റോഡിന്റെ പ്രധാന ഭാഗമായ പനാത്ത് താഴം-നേതാജി നഗർ റോഡിന് എലിവേറ്റഡ് ഹൈവേ രൂപത്തിൽ പുനർനിർമിക്കാൻ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് അനുമതി നൽകി. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം ഈ പുതിയ നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദേശം നൽകി. ഇതോടെ നഗരത്തിലെ യാത്രാകുരുക്ക് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഏറ്റവും വലിയ പടിയായി ഇത് മാറുന്നു.

കോഴിക്കോട് നഗരപാതാ വികസന പദ്ധതിയുടെ (സിഡബ്ല്യുആർഡിഎം) രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് പനാത്ത് താഴം-നേതാജി നഗർ റോഡിന്റെ നവീകരണം. 1,312.7 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതിയിൽ 12 റോഡുകളുടെ വീതി വർധിപ്പിക്കുക, ഫ്ലൈഓവറുകൾ, സർവീസ് റോഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇപ്പോഴും നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന എൻഎച്ച് 66-ന്റെ നിർമാണം കാരണം പനാത് താഴം ഭാഗത്ത് റോഡ് വർക്കുകൾ തടസ്സപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് അഭ്യർത്ഥന നടത്തിയത്. ഈ ആവശ്യത്തിന് ഇപ്പോഴാണ് കേന്ദ്രം  അനുകൂലമായി പ്രതികരിച്ചത്.

പനാത്ത് താഴം ജംഗ്ഷനിൽ നിന്ന് നേതാജി നഗറിലേക്കുള്ള 7 കിലോമീറ്റർ ദൂരത്തിലാണ് പ്രധാനമായും പണികൾ നടക്കുക. ഈ റോഡ് വീതി 24 മീറ്ററാക്കി വിപുലീകരിക്കുകയും, എലിവേറ്റഡ് ഹൈവേയായി പുനർനിർമിക്കുകയും ചെയ്യും. ഇതോടെ മലാപ്പറമ്പ്-തൊണ്ടയാട് ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിന് സുഗമമായ ആക്സസ് ഉറപ്പാക്കും.

നിലവിൽ നേതാജി നഗറിൽ താമസിക്കുന്നവർക്ക് ചേവരമ്പലം ഭാഗത്തേക്കും തിരിച്ചും മുറിച്ചു കടക്കാൻ അടിപ്പാത ഇല്ലാത്തത് വൻ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. കാൽനടയാത്രക്കാർക്ക് കിലോമീറ്റർ നടന്നു വേണം റോഡ് മുറിച്ച് കടക്കാൻ. അതേസമയം നാഷണൽ ഹൈവേയിലൂടെ റോഡ് മുറിച്ചു കടക്കുന്നത് കടുത്ത ഗതാഗത കുരുക്കും നിരവധി അപകടങ്ങളും വിളിച്ചു വരുത്തിയിരുന്നു. ഇതിന് തുടർന്ന് ദേശീയപാത അധികൃതർ പരിപൂർണ്ണമായും ദേശീയപാത അടക്കുകയായിരുന്നു. എന്നാൽ അടിപ്പാതയും മേൽപ്പാലം ഇല്ലാത്തതും പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സ‍ൃഷ്ടിക്കുകയും കോഴിക്കോട് നഗരത്തോട് ചേർന്നുള്ള ഗതാഗതക്കുരുക്കുകൾ വീണ്ടും വിവാദമായിരുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നും കൂടിയാണ് പനാത്ത് താഴം ഭാ​ഗം. പുതിയ ഹൈവേ പൂർത്തിയാകുന്നതോടെ കോഴിക്കോട്-മലപ്പുറം ഭാഗത്തേക്കുള്ള യാത്ര സമയം 30 മിനിറ്റ് വരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ കേന്ദ്ര റോഡ് ​ഗതാ​ഗത മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തിരുന്നു. കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ, കോഴിക്കോട് ബൈപാസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട സമീപനത്തിന്റെ ഭാഗമാണ് ഈ അനുമതിയും. പദ്ധതിയുടെ സാങ്കേതിക അംഗീകാരത്തിന് ശേഷം റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തിയായിട്ടുണ്ട്. ഫണ്ട് ഉടൻ അനുവദിക്കപ്പെടുമെന്ന് കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു.

ഈ വികസനം കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് കോഴിക്കോട് എംപി എം.കെ. രാഘവൻ പറഞ്ഞു. "നഗരത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുന്നതാണ് ഈ പദ്ധതി. എൻഎച്ച് നിർമാണത്തിന്റെ തടസ്സങ്ങൾ പരിഹരിച്ച്, സിറ്റി റോഡിനെ ആധുനികവൽക്കരിക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം വേഗത്തിലാക്കിയിട്ടുണ്ട്," അദ്ദേഹം വ്യക്തമാക്കി. പുതിയ പദ്ധതിയുമായി നാട്ടുകാർക്കിടയിൽ ആവേശം ഉയർന്നുവന്നപ്പോൾ, ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പദ്ധതി അടുത്ത മാസം തന്നെ ആരംഭിക്കുമെന്നാണ് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരം.

 

 

The Central Government has approved the construction of an elevated highway along Kozhikode City Road’s Panath Thazham-Netaji Nagar stretch to ease traffic congestion. Funds requested by the state government will be allocated soon.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം

Kerala
  •  9 hours ago
No Image

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം

Kerala
  •  9 hours ago
No Image

മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  9 hours ago
No Image

ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്

International
  •  10 hours ago
No Image

ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ

crime
  •  11 hours ago
No Image

സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക

Saudi-arabia
  •  11 hours ago
No Image

'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി

National
  •  11 hours ago
No Image

കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്

International
  •  11 hours ago
No Image

കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്

Kerala
  •  12 hours ago
No Image

ഇസ്റാഈലിന് വേണ്ടി ചാരപ്പണി നടത്തിയ 32 പേർ ലെബനനിൽ അറസ്റ്റിൽ; ഇവർ ആക്രമണങ്ങൾക്ക് കൂട്ടുനിന്നതായും കണ്ടെത്തൽ

International
  •  12 hours ago