അസഭ്യം പറഞ്ഞെങ്കിലും റോഡിഗ്രോയുമായി ഒബാമ കൂടിക്കാഴ്ച്ച നടത്തി
ലാവോസ്: തന്നെ അസഭ്യം പറഞ്ഞെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡുട്ടേര്സുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ ആസിയാന്‍ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും പരസ്പരം സംസാരിച്ചതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ആസിയാന്‍ ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്മാര്ക്കായി ഒരുക്കിയ വിരുന്നിനിടെയാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. എന്നാല്‍ ഇരുവരും എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബരാക് ഒബാമക്കെതിരെ ഫിലിപ്പീന്‍സ് പ്രസിഡന്റ് അസഭ്യപ്രയോഗം നടത്തിയതിനെ തുടര്‍ന്ന് അമേരിക്ക കൂടിക്കാഴ്ച്ച റദ്ദാക്കിയിരുന്നു.
ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി ഒബാമ പ്രഭാഷണം നടത്തിയാല്‍ അത് കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ അസഭ്യ പ്രയോഗം.ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഡ്യൂട്ടേര്‍ട്ട് വിവാദ പരാമര്‍ശം നടത്തിയത്.
ഡ്യൂടേര്‍ട് അധികാരത്തിലേറിയ ശേഷം ലഹരിമരുന്നു മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി രണ്ടായിരത്തിനാനൂറോളം പേരെ വധിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി ഒബാമ പരാമര്‍ശിക്കുമെന്ന സൂചനയാണ് ഡ്യൂടേര്‍ടിനെ പ്രകോപിതനാക്കിയത്. പിന്നീട് ഡ്യൂടേര്ട ഇതിന് ക്ഷമാപണം അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."