HOME
DETAILS
MAL
ആന്ധ്രാപ്രദേശിന് കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ്
backup
September 08 2016 | 06:09 AM
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യത്തിന് പകരമായി പ്രത്യേക പാക്കേജ് അനുവദിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് പാക്കേജ് പ്രഖ്യാപിച്ചത്.
പാക്കേജ് പ്രകാരം പൊല്ലാവാരം ജലസേചന പദ്ധതിയുടെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും ഇതുകൂടാതെ പ്രത്യേക സഹായവും നികുതിയിളവും നല്‍കുമെന്നും അരുണ്‍ ജെയറ്റ്ലി അറിയിച്ചു. പ്രത്യേക പദവി നല്‍കുന്നതിന് തുല്യമായ പാക്കേജാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് സഹായം നല്‍കുക.
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചതോടെയാണ് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."