HOME
DETAILS

നെന്മാറ സജിത കൊലപാതകം: കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധി മറ്റന്നാൾ, കടുത്ത ശിക്ഷ വേണമെന്ന് മക്കൾ

  
October 14, 2025 | 6:36 AM

chenthamara is guilty on nenmara sajitha murder case palakkad court

പാലക്കാട്: സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമര, ഒന്നാം കൊലപാതക്കേസിൽ കുറ്റക്കാരനെന്ന് കോടതി വിധി. നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിലാണ് ചെന്താമര എന്നറിയപ്പെടുന്ന ചെന്താമരാക്ഷൻ കുറ്റക്കാരാണെന്ന് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി വിധിച്ചത്. വിധി കേൾക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിൽ എത്തിയിരുന്നു. പ്രതിയായ ചെന്താമരയെയും പൊലിസ് കോടതിയിലെത്തിച്ചിരുന്നു. ശിക്ഷ വിധി വ്യാഴാഴ്ച പറയും.

കോടതിയിൽ വിധി കേട്ടിട്ടും കൂസലില്ലാതെ നിൽക്കുന്ന അവസ്ഥയിലായിരുന്നു ചെന്താമര. ഒന്നും പറയാനില്ലെന്നാണ് കോടതിയിൽ ചെന്താമര പ്രതികരിച്ചത്. പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും നേരത്തെ സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചിരുന്നു. പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. സജിത കൊലക്കേസിൽ ആറു വർഷങ്ങൾക്കു ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്. 

2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര വെട്ടിക്കൊന്നത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി സജിത ആണെന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. ഈ കേസിൽ വിയ്യൂർ ജയിലിൽ വിചാരണ തടവുകാരനായി കഴിയവേ രണ്ടു വർഷവും ഒൻപതു മാസത്തേയും ജയിൽവാസത്തിന് ശേഷം ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചു. 

2025-10-1412:10:03.suprabhaatham-news.png
 
 

ഇതിന് പിന്നാലെ ഈ വർഷം ജനുവരി 27 നാണ് ക്രൂരമായ രണ്ട് കൊലപതകങ്ങൾ കൂടി നടത്തിയത്. നേരത്തെ കൊലപ്പെടുത്തിയ സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയുമാണ് ചെന്താമര വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ ഇയാളെ പിടികൂടി ജയിലിൽ അടക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  6 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  6 days ago
No Image

വീണ്ടും മഴ വരുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ

uae
  •  6 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Kerala
  •  6 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

National
  •  6 days ago
No Image

'സഞ്ചാര്‍ സാഥി വേണ്ടെങ്കില്‍ ആപ് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം' പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

National
  •  6 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: നിരാഹാര സമരം പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

Kerala
  •  6 days ago
No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സമ്പൂർണ്ണ വിവരങ്ങൾ

uae
  •  6 days ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  6 days ago