കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബഹ്‌റൈനില്‍ മനുഷ്യച്ചങ്ങല
മനാമ: കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബഹ്‌റൈനില്‍ ഈ മാസം 15ന് മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മനാമയിലെ അല്‍ ഓസ്‌റ റെസ്‌റോറന്റില്‍ വെച്ചാണ് പ്രവാസികള്‍ പങ്കെടുക്കുന്ന മനുഷ്യച്ചങ്ങലയും തുടര്‍ന്ന് പൊതുയോഗവും സംഘടിപ്പിക്കുന്നത്.
'സേവ് കരിപ്പൂര്‍ എയര്‍പോര്‍ട്ട്'' എന്ന മുദ്രാവാക്യവുമായി സെപ്റ്റംബര്‍ 15 നു മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറ നടക്കുന്ന കരിദിനാചരണത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചാണ് ഇത്തരമൊരു പരിപാടി ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തെ അറിയിച്ചു.
ബഹ്‌റൈനിലെ എല്ലാ പ്രവാസി സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് നേതൃത്വം നല്‍കുന്നത് ബഹ്‌റൈന്‍ മലയാളി ബിസിനസ്സ് ഫോറം, യൂത്ത് വിങ്ങ്, ബഹ്‌റൈന്‍ യാത്രാ സമിതി എന്നിവയാണ്,
ബഹ്‌റൈനിലെ പൊതുപ്രവര്‍ത്തകരെയും , സംഘടനാ പ്രതിനിധികളെയും , യാത്ര വിഷയത്തില്‍ തല്പരരായ മുഴുവന്‍ ആളുകളെയും സെപ്റ്റംബര്‍ 15 വ്യാഴാഴ്ച രാത്രി 8 മണിക്ക് മനാമ അല്‍ ഓസ്‌റ റെസ്റ്റോറന്റിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘടക സമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333177366, 33750999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."