HOME
DETAILS

'വല്ലാത്തൊരു ചൂട്; ഇന്നും 12 ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്; തിരമാല ഉയരും

  
April 02 2024 | 03:04 AM

kerala climate update heat alert in 12 districts

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില ഇന്നും തുടരും. 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുക. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൂട് ശക്തമാകും. ഈ സാഹചര്യത്തിൽ പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെ ഉയരാനാണ് സാധ്യത. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെ ഉയരാം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമാകാം. സാധാരണയെക്കാൾ 2 മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട്.

അതേസമയം മധ്യ-വടക്കൻ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ വേനല്‍ മഴ ലഭ്യമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലും കേരളത്തില്‍ പലയിടങ്ങളിലും വേനല്‍ മഴ ലഭിച്ചിരുന്നു. 

തീരമേഖലയിൽ ഇന്നും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് 1.16 മീറ്റർ വരെ ഉയരത്തിൽ വേഗമേറിയ തിരകൾക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരദേശവാസികൾ ജാഗ്രത പാലിക്കണം. തമിഴ്നാട് തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago