മുംബൈ ഭീകരാക്രമണം: ലഖ്‌വിയടക്കം ഏഴ് പേര്‍ക്ക് പാകിസ്താന്‍ കോടതിയുടെ നോട്ടിസ്
ലാഹോര്‍: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ സകിറുള്‍ റഹ്മാന്‍ ലഖ്‌വി അടക്കം ഏഴു പേര്‍ക്ക് നോട്ടിസ് അയച്ചു. പത്ത് ലഷ്‌കര്‍ തീവ്രവാദികള്‍ ഇന്ത്യയിലെത്താന്‍ ഉപയോഗിച്ച ബോട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
കേസ് വീണ്ടും സെപ്റ്റംബര്‍ 22ന് പരിഗണിക്കും. അപ്പോള്‍ ലഖ്‌വി അടക്കം ഏഴ് പേരുടേയും മൊഴി സഹിതം ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമീഷന് ബോട്ട് പരിശോധിക്കാന്‍ അനുമതി നിഷേധിച്ച വിചാരണകോടതിയുടെ വിധി ഇസ്‌ലാമാബാദ് ഹൈകോടതി നേരത്തെ റദ്ദാക്കിയിരുന്നു.
2008 നവംബര്‍ 26 ന് മുംബൈ തീരത്ത് ആക്രമണത്തിനായി അല്‍ ഫൗസ് ബോട്ടിലാണ് 10 ലഷ്‌കര്‍ തീവ്രവാദികള്‍ ആയുധങ്ങളുമായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."