HOME
DETAILS

കുടിവെള്ളത്തിന് വെട്ടിപ്പൊളിച്ച 25,534.21 കിലോമീറ്റർ റോഡുകൾ തകർന്നുകിടക്കുന്ന; പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ റോഡ് മാത്രം

  
അശ്റഫ് കൊണ്ടോട്ടി
October 15 2025 | 04:10 AM

2553421 km of roads dug for drinking water are in disrepair only 1267023 km of roads have been renovated

മലപ്പുറം: ജൽജീവൻ മിഷനുവേണ്ടി കുഴിച്ച 25,534.21കിലോമീറ്റർ ഗ്രാമീണ റോഡുകൾ  തകർന്നുതന്നെ. ഈ കുഴികളിൽ വീണ് അപകടങ്ങൾ തുടർക്കഥയാവുകയാണ്. 2020ലാണ് ജൽ ജീവൻ മിഷൻ പദ്ധതി ആരംഭിച്ചത്. 2024ൽ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് 2026ലേക്ക് മാറ്റിയെങ്കിലും കാലാവധി 2028ൽ പൂർത്തിയാക്കാനാണ് ശ്രമം.

ഗ്രാമീണ മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇതിനായി റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചു. എന്നാൽ പുനരുദ്ധാരണത്തിന് ഫണ്ടില്ലാതായതോടെ തദ്ദേശ സ്ഥാപനങ്ങളും വെട്ടിലായി. തദ്ദേശ തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തിയതോടെ റോഡ് പുനരുദ്ധാരണം തന്നെയാണ് മിക്കയിടത്തും പ്രധാന വിഷയം. തദ്ദേശ സ്ഥാപനങ്ങളാണ് ഇവ ഏറ്റെടുക്കേണ്ടത്.

ജൽജീവൻ മിഷൻ കുടിവെള്ളമെത്തിക്കുക എന്നത് മാത്രമാണ് ലക്ഷ്യമിടുന്നത്. 69.82 ലക്ഷം വീടുകൾ ലക്ഷ്യംവച്ച പദ്ധതിയിൽ 38.62 ലക്ഷം വീടുകളിൽ വെള്ളമെത്തിച്ചിട്ടുണ്ട്. ഇതുവരെ 5610.30 കോടി രൂപ കേന്ദ്രവിഹിതവും 6033.29 കോടി സംസ്ഥാന വിഹിതവുമായി 11643.59 കോടിയാണ് ചെലവിട്ടത്. 14 ജില്ലകളിലായി ആകെ 38204.44 കിലോമീറ്റർ റോഡാണ് വെട്ടിപ്പൊളിച്ചത്. ഇതിൽ പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ മാത്രമാണ്. 25,534.21 കിലോമീറ്റർ ഗ്രാമീണ റോഡുകൾ ഇപ്പോഴും പൂർണ സ്ഥിതിയിലാക്കാനായിട്ടില്ല. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റോഡുകൾ കൂടുതൽ കുഴിച്ചത്.

വെട്ടിപ്പൊളിച്ച റോഡ്, പുനരുദ്ധാരണം നടത്തിയത്

തിരുവനന്തപുരം-2816.53, 426.21

കൊല്ലം-1996.72, 838.31

പത്തനംതിട്ട -1483.92,667.36

കോട്ടയം- 2410.91,996.90

ആലപ്പുഴ- 1565.64, 577.91

ഇടുക്കി-1345.53, 1099.31

എറണാകുളം-2437.65,956.38

തൃശൂർ- 4064.49, 681.74

പാലക്കാട്- 5031.10, 965.52

മലപ്പുറം-6027.54, 1472.0

കോഴിക്കോട് - 4203.36,1106.81

വയനാട്- 598.85 ,270.98

കണ്ണൂർ- 2805.72,1418.70

കാസർക്കോട് - 1416.48     1192.05

ആകെ -     38204.44,12670.23



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

bahrain
  •  3 hours ago
No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സഹപാഠി അറസ്റ്റില്‍, കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലിസ്

National
  •  3 hours ago
No Image

UAE Golden Visa: കോണ്‍സുലര്‍ സപ്പോര്‍ട്ട് സേവനം ആരംഭിച്ചു; ലഭിക്കുക നിരവധി സേവനങ്ങള്‍

uae
  •  3 hours ago
No Image

അർജന്റീനയെ ഞെട്ടിച്ചവരും ലോകകപ്പിലേക്ക്; ഏഴാം ലോകകപ്പ് പോരാട്ടത്തിനൊരുങ്ങി ഏഷ്യയിലെ കറുത്ത കുതിരകൾ

Football
  •  3 hours ago
No Image

ഖത്തറില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

qatar
  •  4 hours ago
No Image

പുനഃസംഘടനാ തലവേദനയിൽ യൂത്ത് കോൺഗ്രസ്; അബിന് വിനയായത് സാമുദായിക സമവാക്യം

Kerala
  •  4 hours ago
No Image

മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ

Kerala
  •  4 hours ago
No Image

എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക

Kerala
  •  5 hours ago
No Image

ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം

Kerala
  •  5 hours ago
No Image

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു

Saudi-arabia
  •  5 hours ago