അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി
അടിമാലി: ഇടുക്കി ജില്ലയിലെ അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടൻകുടി ഉന്നതിയിൽ മണ്ണിടിച്ചിൽ. അരുൺ എന്നയാളുടെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. വൈകുന്നേരം പ്രദേശത്ത് അതിശക്തമായ മഴ പെയ്തതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മഴയിൽ വീടിന് പിന്നിലെ മണ്ണ് ഇടിഞ്ഞ് അരുൺ ഭാഗികമായി മണ്ണിനടിയിൽ അകപ്പെട്ടു. അരുണിന്റെ അരയ്ക്ക് താഴെയുള്ള ഭാഗം മണ്ണിൽ പൂണ്ടുപോയിരുന്നു. രക്ഷാപ്രവർത്തനത്തിനൊടുവിൽ അരുണിനെ മണ്ണിനടിയിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. നിലവിൽ അരുൺ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ
ശക്തമായ മഴ, ഇടുങ്ങിയ വഴികൾ, കുത്തനെയുള്ള കയറ്റം എന്നിവ രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഫയർഫോഴ്സിനും മറ്റ് രക്ഷാപ്രവർത്തകർക്കും സംഭവസ്ഥലത്ത് എത്താൻ ബുദ്ധിമുട്ട് നേരിട്ടതിനാൽ രക്ഷാപ്രവർത്തനം അല്പസമയം വൈകി. എങ്കിലും, കൃത്യമായ ഇടപെടലിലൂടെ അരുണിനെ രക്ഷപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."