
മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകൾക്കാണ് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
മഞ്ഞ അലർട്ട്
14/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,തൃശ്ശൂർ
15/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
16/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
17/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
18/10/2025: പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,വയനാട്
ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടൻകുടി ഉന്നതിയിൽ മണ്ണിടിച്ചിലുണ്ടായി. അരുൺ എന്നയാളുടെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. വൈകുന്നേരം പ്രദേശത്ത് അതിശക്തമായ മഴ പെയ്തതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മഴയിൽ വീടിന് പിന്നിലെ മണ്ണ് ഇടിഞ്ഞ് അരുൺ ഭാഗികമായി മണ്ണിനടിയിൽ അകപ്പെട്ടു. അരുണിന്റെ അരയ്ക്ക് താഴെയുള്ള ഭാഗം മണ്ണിൽ പൂണ്ടുപോയിരുന്നു. രക്ഷാപ്രവർത്തനത്തിനൊടുവിൽ അരുണിനെ മണ്ണിനടിയിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. നിലവിൽ അരുൺ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ
ശക്തമായ മഴ, ഇടുങ്ങിയ വഴികൾ, കുത്തനെയുള്ള കയറ്റം എന്നിവ രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഫയർഫോഴ്സിനും മറ്റ് രക്ഷാപ്രവർത്തകർക്കും സംഭവസ്ഥലത്ത് എത്താൻ ബുദ്ധിമുട്ട് നേരിട്ടതിനാൽ രക്ഷാപ്രവർത്തനം അല്പസമയം വൈകി. എങ്കിലും, കൃത്യമായ ഇടപെടലിലൂടെ അരുണിനെ രക്ഷപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം
International
• 5 hours ago
രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു
National
• 5 hours ago
കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ
National
• 5 hours ago
അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി
Kerala
• 5 hours ago
ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ
uae
• 6 hours ago
ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്
International
• 6 hours ago
ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി
Kerala
• 6 hours ago
സ്വർണ്ണം ഒറിജിനലാണോ എന്നറിയാൻ ഇനി ഒരു മിനിറ്റ് മതി; ലോകത്തിലെ ആദ്യ സ്മാർട്ട് ഗോൾഡ് ടെസ്റ്റിംഗ് ലാബുമായി ദുബൈ
uae
• 6 hours ago
ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ; സൗഹൃദ മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കി സമുറായ് ബ്ലൂസ്
Football
• 6 hours ago
ഷാർജയിലെ പള്ളികൾക്ക് ചുറ്റുമുള്ള വാഹനങ്ങളിൽ പൊലിസ് പ്രത്യേക ലഘുലേഖകൾ പതിച്ചതിന് കാരണമിത്
uae
• 6 hours ago
ആര്‍എസ്എസ് ശാഖയിലെ ലൈംഗികാതിക്രമം; അനന്തു വെളിപ്പെടുത്തിയ 'NM' നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
Kerala
• 7 hours ago
ഡെലിവറി ബോയ്സിന് ദുബൈ ആർടിഎയുടെ എഐ കെണി; മോശം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും, മികച്ചവർക്ക് സമ്മാനവും
uae
• 7 hours ago
തുലാവർഷം കേരളത്തിൽ ശക്തമാകും; ചക്രവാതചുഴിയും, അറബിക്കടലിൽ ന്യൂനമർദ്ദവും, ഞായറാഴ്ച മഴ കനക്കും
Kerala
• 8 hours ago
11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊന്നു; ഭർത്താവ് ഒളിവിൽ
National
• 8 hours ago
വിവാഹപ്പിറ്റേന്ന് വരൻ്റെ വീട്ടിൽ വധുവുമില്ല,വിലപ്പെട്ടതൊന്നും കാണാനുമില്ല; വിവാഹ തട്ടിപ്പിന് ഇരയായത് നിരവധി യുവാക്കൾ
crime
• 9 hours ago
ശബരിമല സ്വര്‍ണപ്പാളി വിവാദം; നടപടി കടുപ്പിച്ച് ദേവസ്വം, അസി.എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്തു
Kerala
• 9 hours ago
ബിആർ ഷെട്ടി എസ്ബിഐയ്ക്ക് 46 മില്യൺ ഡോളർ നൽകണം; വ്യാജ സത്യവാങ്മൂലം സമർപ്പിച്ച കേസിൽ ഉത്തരവുമായി ദുബൈ കോടതി
uae
• 9 hours ago
സ്ത്രീയെന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കും; സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിയും പണം തട്ടലും; പ്രതി പൊലിസിന്റെ പിടിയിൽ
crime
• 9 hours ago
മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു, കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ
Kerala
• 8 hours ago
ഗോൾഡൻ വിസ ഉടമകൾക്ക് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ; പ്രത്യേക ഹോട്ട്ലൈനടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 8 hours ago
ശിരോവസ്ത്ര വിലക്ക്; സ്കൂളിന് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാർഥിനിക്ക് പഠനം തുടരാൻ അനുമതി നൽകണമെന്ന് നിർദേശം
Kerala
• 8 hours ago