HOME
DETAILS

സ്വർണ്ണം ഒറിജിനലാണോ എന്നറിയാൻ ഇനി ഒരു മിനിറ്റ് മതി; ലോകത്തിലെ ആദ്യ സ്മാർട്ട് ഗോൾഡ് ടെസ്റ്റിംഗ് ലാബുമായി ദുബൈ

  
October 14 2025 | 15:10 PM

dubai municipality unveils atm-like kiosk for instant gold authenticity checks

ദുബൈ: സ്വർണ്ണക്കട്ടികൾ നൽകുന്ന എടിഎമ്മുകൾ നേരത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ദുബൈ, ഇപ്പോൾ പുതിയൊരു സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി ഒരു മിനിറ്റിനുള്ളിൽ പരിശോധിക്കാൻ ശേഷിയുള്ള, എടിഎം മാതൃകയിലുള്ള 'സ്മാർട്ട് ഗോൾഡ് ആൻഡ് ജ്വല്ലറി ടെസ്റ്റിംഗ് ലാബ്' കിയോസ്‌ക് ദുബൈ മുനിസിപ്പാലിറ്റി പുറത്തിറക്കി.

തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ജിടെക്‌സ് ഗ്ലോബൽ 2025-ലെ മുനിസിപ്പാലിറ്റിയുടെ സ്റ്റാൻഡിലാണ് ലോകത്തിലെ ആദ്യത്തെ സ്മാർട്ട് ഗോൾഡ് ടെസ്റ്റിംഗ് ലാബ് പ്രദർശിപ്പിച്ചത്.

ഒരു മിനിറ്റിനുള്ളിൽ കൃത്യമായ ഫലം

വിലയേറിയ ലോഹങ്ങളുടെ മേഖലയിലെ ഉപഭോക്തൃ സംരക്ഷണത്തിൽ ഒരു വലിയ മുന്നേറ്റമാണ് ഈ പ്രോട്ടോടൈപ്പ്. ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് (IoT), AI, മെഷീൻ ലേണിംഗ് എന്നിവയുടെ സഹായത്തോടെയാണ് ഈ ലാബ് പ്രവർത്തിക്കുന്നത്.

"പരീക്ഷണ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കാനും ഈ ലാബ് സഹായിക്കുന്നു. ഒരു മിനിറ്റിനുള്ളിൽ ഫലങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും," ദുബൈ മുനിസിപ്പാലിറ്റി വക്താവ് വെളിപ്പെടുത്തി.

എടിഎമ്മുകളിലെപ്പോലെ, പരിശോധനാ ഫലങ്ങൾ ഉപഭോക്താക്കൾക്ക് എസ്എംഎസ് വഴിയോ പ്രിൻ്റ് ചെയ്ത രസീത് വഴിയോ ലഭിക്കും. റിപ്പോർട്ടിൽ, സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക് തുടങ്ങിയ ലോഹങ്ങളുടെ അളവ് ശതമാനത്തിൻ്റെ രൂപത്തിൽ വ്യക്തമാക്കും.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ വിപണികളിലൊന്നായ ദുബൈയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഇനിമുതൽ അവരുടെ സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കാം. നിലവിൽ ഏഴ് ദിവസം വരെ എടുക്കുന്ന ദുബൈ സെൻട്രൽ ലബോറട്ടറി വഴിയുള്ള പരമ്പരാഗത പരിശോധനക്ക് പകരമായാണ് ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ കണ്ടുപിടുത്തം ഉപഭോക്തൃ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സ്വർണ്ണ, ആഭരണ മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുമെന്ന് വക്താവ് കൂട്ടിച്ചേർത്തു.

ഗോൾഡ് സൂക്കുകളിലും മാളുകളിലും കിയോസ്‌ക്കുകൾ

ദുബൈ മുനിസിപ്പാലിറ്റിയുടെ തന്ത്രപ്രധാനമായ പദ്ധതി പ്രകാരം, നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ, പ്രത്യേകിച്ച് പ്രശസ്തമായ ഗോൾഡ് സൂക്ക്, പ്രധാന ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ ഈ സ്മാർട്ട് കിയോസ്‌ക്കുകൾ സ്ഥാപിക്കും.

ഈ സൗകര്യം വഴി ഉപഭോക്താക്കൾക്ക് പരമ്പരാഗത പരിശോധനാ കേന്ദ്രങ്ങൾ സന്ദർശിക്കുകയോ ഫലങ്ങൾക്കായി ദിവസങ്ങളോളം കാത്തിരിക്കുകയോ ചെയ്യേണ്ടി വരില്ല. ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പുമായി (DGJG) ചേർന്ന് പുതിയ ഗോൾഡ് സൂക്കിൽ വിലയേറിയ ലോഹ പരിശോധന സേവനങ്ങൾ നൽകാൻ ദുബൈ മുനിസിപ്പാലിറ്റി നേരത്തെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.

dubai central laboratory, part of dubai municipality, has launched the world's first smart self-service gold and jewellery testing lab at gitex global 2025. the atm-style kiosk uses ai, iot, and machine vision to test precious metal purity in under a minute, starting with a rollout at deira's gold souk. users simply insert items for quick, accurate results to combat fakes in the market.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ; സൗഹൃദ മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കി സമുറായ് ബ്ലൂസ്

Football
  •  4 hours ago
No Image

ഷാർജയിലെ പള്ളികൾക്ക് ചുറ്റുമുള്ള വാഹനങ്ങളിൽ പൊലിസ് പ്രത്യേക ലഘുലേഖകൾ പതിച്ചതിന് കാരണമിത്

uae
  •  4 hours ago
No Image

പതിനേഴുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 51 വർഷം കഠിന തടവും 2.70 ലക്ഷം പിഴയും

crime
  •  5 hours ago
No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗികാതിക്രമം; അനന്തു വെളിപ്പെടുത്തിയ 'NM' നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  5 hours ago
No Image

ഡെലിവറി ബോയ്സിന് ദുബൈ ആർടിഎയുടെ എഐ കെണി; മോശം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും, മികച്ചവർക്ക് സമ്മാനവും

uae
  •  5 hours ago
No Image

തുലാവർഷം കേരളത്തിൽ ശക്തമാകും; ചക്രവാതചുഴിയും, അറബിക്കടലിൽ ന്യൂനമർദ്ദവും, ഞായറാഴ്ച മഴ കനക്കും

Kerala
  •  5 hours ago
No Image

11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊന്നു; ഭർത്താവ് ഒളിവിൽ

National
  •  5 hours ago
No Image

മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു, കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ

Kerala
  •  6 hours ago
No Image

ഗോൾഡൻ വിസ ഉടമകൾക്ക് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ; പ്രത്യേക ഹോട്ട്‌ലൈനടക്കം നിരവധി ആനുകൂല്യങ്ങൾ

uae
  •  6 hours ago
No Image

ശിരോവസ്ത്ര വിലക്ക്; സ്കൂളിന് ​ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാർഥിനിക്ക് പഠനം തുടരാൻ അനുമതി നൽകണമെന്ന് നിർദേശം

Kerala
  •  6 hours ago