സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരേ തെളിവുണ്ടോയെന്നു സുപ്രിംകോടതി
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ തെളിവു ചോദിച്ച് സുപ്രിംകോടതി. സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോയെന്നു സുപ്രിംകോടതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് മറുപടിയുണ്ടായില്ല.
ഗോവിന്ദച്ചാമിയാണ് കൊല ചെയ്തെന്നു ബോധ്യപ്പെടുത്തണം. ഊഹാപോഹങ്ങള്‍ കോടതിക്കുമുന്നില്‍ പറയരുതെന്നും കോടതി നിര്‍ദേശിച്ചു.
വധശിക്ഷ ചോദ്യം ചെയ്ത് പ്രതി ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായത്. ജസ്റ്റിസ് രഞ്ജന്‍ ഗോഗായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
സൗമ്യ മാനഭംഗത്തിനി ഇരയായെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണോ അതോ സൗമ്യ സ്വയം ചാടിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി നിർദ്ദേശിച്ചു
തലയ്ക്കേറ്റ പരുക്കാണ് സൗമ്യയുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തൃശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. കീഴ്കോടതി ഉത്തരവ് ഹൈക്കോടതി ശരി വെക്കുകയും ചെയ്തിരുന്നു. കീഴ്ക്കോടതി വിധി റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്നാണ് ഹരജിയില്‍ ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജില്‍ വാദം ഇന്നത്തോടെ പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."