ഓപ്പറേഷന്‍ നുംഖൂര്‍: ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കസ്റ്റംസ് വിട്ടു നല്‍കും
കൊച്ചി: ഭൂട്ടാനില്‍നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി പിടിച്ചെടുത്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ കസ്റ്റംസ് വിട്ടുനല്‍കും. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് വാഹനം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് ദുല്‍ഖര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപാധികളോടെ കസ്റ്റംസ് വാഹനം വിട്ടുനല്‍കിയത്.
ബോണ്ടിന്റെയും 20 ശതമാനം ബാങ്ക് ഗാരന്റിയുടേയും അടിസ്ഥാനത്തിലാണ് വാഹനം തിരികെ നല്‍കിയത്. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാല്‍ കേരളത്തിന് പുറത്ത് കൊണ്ടുപോവരുത്, ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം എന്നിങ്ങനെയും നിബന്ധനകളുണ്ട്.
ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ നാല് വാഹനങ്ങളാണ് സംശയ നിഴലിലുള്ളത്. രണ്ട് ലാന്‍ഡ് റോവറും രണ്ട് നിസാന്‍ വാഹനങ്ങളും. ഇതില്‍ തമിഴ്നാട് രജിസ്ട്രേഷനുള്ള 2004 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നത്.
ഭൂട്ടാനില്‍ നിന്ന് കടത്തിയതെന്ന് സംശയിക്കുന്ന 43 വാഹനങ്ങള്‍ പിടികൂടിയതില്‍ 39 എണ്ണം വിട്ടുകൊടുത്തിരുന്നു. ഇനി ദുല്‍ഖറിന്റേതുള്‍പ്പെടെ 4 വാഹനങ്ങളാണ് കസ്റ്റംസിന്റെ പക്കലുള്ളത്.
English Summary: Actor Dulquer Salmaan’s Land Rover Defender, which was seized as part of Operation Namkhoor by the Customs Department, has now been released conditionally following a directive from the Kerala High Court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."