HOME
DETAILS

അമേരിക്കയുടെ തലയ്ക്ക് മീതെ നിഗൂഢ ബലൂണുകൾ: ഭൂരിഭാഗവും സർക്കാർ ഏജൻസികളുടേതെന്ന് റിപ്പോർട്ടുകൾ

  
Web Desk
October 17, 2025 | 2:22 PM

mysterious balloons over america most are government agencies reports

അരിസോണ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിഗൂഢ ബലൂണുകളുടെ സാന്നിധ്യം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. അരിസോണയിലെ ടക്സൺ, സിയേര വിസ്റ്റ, ലെമ്മോൺ തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി തവണ വലിയ ബലൂണുകൾ ദൃശ്യമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചില ബലൂണുകൾ സഞ്ചാരിക്കുന്നത് വിമാന റഡാറുകളിൽ പോലും രേഖപ്പെടുത്താത്തതും ആശങ്ക വർധിപ്പിക്കുന്നു. ഏകദേശം 60,000 അടി ഉയരത്തിലാണ് ബലൂണുകൾ സഞ്ചരിക്കുന്നത്.

ഇവ ചാര ഏജൻസികളുടെ നിയന്ത്രണത്തിലുള്ള ബലൂണുകളാണെന്നും രഹസ്യ വിവരങ്ങൾ ചോർത്താൻ വേണ്ടി ഉപയോഗിക്കുന്നതാണെന്നടക്കമുള്ള സംശയങ്ങൾ ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ട്. എന്നാൽ, ടക്സൺ മേഖലയിൽ കണ്ടെത്തിയ ബലൂണുകൾ അമേരിക്കൻ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി. അമേരിക്കൻ സൈന്യത്തിന്റെ പരീക്ഷണാത്മക പ്രവർത്തനങ്ങൾക്കായാണ് ഇവ ആകാശത്ത് വിന്യസിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊളറാഡോയിലെ ബൗൾഡർ മേഖലയിൽ ദൃശ്യമായ ബലൂണുകൾ ദിശ നിയന്ത്രിക്കാവുന്ന 'എയറോസ്റ്റാർ തണ്ടർഹെഡ്' മോഡലുകളാണെന്നും വ്യക്തമായി. വിദൂര പ്രദേശങ്ങളിൽ നിന്ന് ഫോൺ സിഗ്നൽ ലഭ്യമാക്കുന്നതിനായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

2023-ലെ ചൈനീസ് ബലൂൺ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ബലൂണുകൾ കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. 2023-ൽ അറ്റ്ലാൻറിക് സമുദ്രം കടന്ന് സൗത്ത് കരോലിനയിലെ അമേരിക്കൻ വ്യോമമേഖലയിലെത്തിയ ഭീമൻ ചൈനീസ് ബലൂണിനെ അമേരിക്ക വെടിവച്ചു വീഴ്ത്തിയിരുന്നു. ജനുവരിയിൽ അലാസ്ക മുതൽ മൊണ്ടാനയിലെ യുഎസ് സൈനിക കേന്ദ്രം വരെ എത്തിയപ്പോഴാണ് ഈ ബലൂൺ സൈന്യം വെടിവെച്ച് വീഴ്ത്തിയത്.  

ഇത്തരം ബലൂണുകളിലൂടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ വഴി സൈന്യം പൊതുജനങ്ങളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോകൾക്ക് താഴെ ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നത്. ഈ സംഭവങ്ങൾ സാധാരണക്കാരെ വലിയതോതിൽ ഭീതിയിലാക്കിയിരിക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

 

 

Mysterious high-altitude balloons spotted over areas near Donald Trump, sparking concerns of surveillance. Reports indicate most belong to US government agencies for military tests and remote signal boosting, echoing 2023 Chinese spy balloon fears.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  3 days ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  3 days ago
No Image

വിലക്കയറ്റം തടയാന്‍ ഖത്തറില്‍ വ്യാപക പരിശോധന

qatar
  •  3 days ago
No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  3 days ago
No Image

കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ

Kerala
  •  3 days ago
No Image

നാട്ടിലെത്താൻ ചാർട്ടേഡ് വിമാനവുമായി പ്രവാസി സംഘടനകൾ; ആശ്വാസവാർത്തക്ക് മികച്ച പ്രതികരണം

Saudi-arabia
  •  3 days ago
No Image

റമദാൻ വിപണിയിൽ നാരങ്ങയ്ക്ക് 'പൊള്ളുന്ന' വില; വിയറ്റ്നാം നാരങ്ങയ്ക്ക് മൂന്നിരട്ടി വർധന

International
  •  3 days ago
No Image

ബഹ്‌റൈനിന് ഐക്യദാർഢ്യം; ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

International
  •  3 days ago
No Image

വിദ്യാർഥി സംഘടനാ നേതാക്കൾ ലഹരിക്ക് അടിമകൾ; പരിശോധന നടത്തിയാൽ വിവരം പുറത്തുവരും; ആരോപണങ്ങളുമായി വി.സി ഡോ മോഹനൻ കുന്നുമ്മൽ

Kerala
  •  3 days ago
No Image

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പരിശോധന; കൃഷി വിപണികള്‍ സന്ദര്‍ശിച്ച് മുനിസിപ്പാലിറ്റി മന്ത്രി

qatar
  •  3 days ago