HOME
DETAILS

വേണ്ടത് വെറും രണ്ട് റൺസ്; ചരിത്രത്തിലേക്ക് പറന്നുയരാൻ ഒരുങ്ങി കോഹ്‌ലി

  
October 17, 2025 | 11:28 AM

virat kohli waiting for a new milestone in odi cricket

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടേ വീണ്ടും ഇന്ത്യൻ ജേഴ്സി അണിയാൻ ഒരുങ്ങുകയാണ് സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി. 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കോഹ്‌ലി ഇന്ത്യക്കായി കളിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബർ 19നാണ് നടക്കുന്നത്. നീണ്ട ഏഴ് മാസങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യക്കയി കളിക്കാനെത്തുമ്പോൾ ഒരു പുതിയ ചരിത്രനേട്ടം സ്വന്തമാക്കാനും കോഹ്‌ലിക്ക് അവസരമുണ്ട്. ചെയ്‌സ് ചെയ്ത് വിജയിക്കുന്ന ഏകദിന മത്സരങ്ങളിൽ 6000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമായി മാറാനുള്ള അവസരമാണ് കോഹ്‌ലിക്കുള്ളത്. ഇതിനായി വെറും രണ്ട് റൺസ് മാത്രമാണ് കോഹ്‌ലിക്ക് വേണ്ടത്. 

കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് കോഹ്‌ലി അരങ്ങേറ്റം കുറിച്ചത്. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു.

ഇന്ത്യ ഏകദിന സ്‌ക്വാഡ് 

ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിം​ഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിം​ഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.

ഏകദിന പരമ്പര അവസാനിച്ചാൽ ടി-20 പരമ്പരയാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഒക്ടോബർ 29 മുതലാണ് ടി-20 മത്സരങ്ങൾ നടക്കുന്നത്. 

ഇന്ത്യ ടി-20 സ്‌ക്വാഡ്

സൂര്യകുമാർ യാദവ് ((ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (വൈസ് (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിം​ഗു സിം​ഗ്, വാഷിം​ഗ്ടൺ സുന്ദർ.

Indian Star batsman Virat Kohli is set to wear the Indian jersey again in the ODI series against Australia. Kohli has the opportunity to create a new history when he returns to play for India after seven months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  31 minutes ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  35 minutes ago
No Image

കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  an hour ago
No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  8 hours ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  9 hours ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  9 hours ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  9 hours ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  9 hours ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  9 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  9 hours ago